രണ്ട് വര്‍ഷത്തോളമായി പ്രണയത്തില്‍. മിശ്രവിവാഹത്തിന്റെ പേരില്‍ മലപ്പുറത്ത് സംഘര്‍ഷം മൂന്ന് പേര്‍ റിമാന്റില്‍. 20 ഓളം പേര്‍ക്കെതിരെ കേസ്

രണ്ട് വര്‍ഷത്തോളമായി പ്രണയത്തില്‍. മിശ്രവിവാഹത്തിന്റെ പേരില്‍ മലപ്പുറത്ത് സംഘര്‍ഷം മൂന്ന് പേര്‍ റിമാന്റില്‍. 20 ഓളം പേര്‍ക്കെതിരെ കേസ്

മലപ്പുറം: രണ്ട് വര്‍ഷത്തോളമായി പ്രണയത്തില്‍. മിശ്രവിവാഹത്തിന്റെ പേരില്‍ മലപ്പുറം തേഞ്ഞിപ്പലം പോലീസ് സേ്റ്റഷനില്‍ സംഘര്‍ഷം. മൂന്ന് പേര്‍ റിമാന്റില്‍. 20 ഓളം പേര്‍ക്കെതിരെ കേസ്. രണ്ട് വര്‍ഷത്തോളമായി പ്രണയത്തിലായ യുവതിയുമായി ഒന്നിച്ച് ജീവിക്കാന്‍ സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് പോലീസ് സേ്റ്റഷനിലെത്തിയ യുവാവിന്റെ കൂട്ടുകാരായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പോലീസും തമ്മിലാണ് സേ്റ്റഷനില്‍ സംഘര്‍ഷമുണ്ടായത്.

തേഞ്ഞിപ്പലം പോലീസ് സേ്റ്റഷനകത്ത് കയറി ഇന്‍സ്‌പെക്ടറെ കൈയ്യേറ്റം ചെയ്തതിന് മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. യുവാവുമൊത്ത് സേ്റ്റഷനിലെത്തിയ യുവതിയെ വീട്ടുകാര്‍ക്കൊപ്പം അയച്ചെന്നും യുവതിയെ കണ്ടെത്തണമെന്ന പരാതിയില്‍ നടപടി ആവശ്യപ്പെട്ടും സേ്റ്റഷനിലെത്തിയ ഡിവൈഎഫ്‌ഐ പള്ളിക്കല്‍ മേഖല സെക്രട്ടറി ഹണി ലാലിനെ പൊലീസ് ലോക്കപ്പില്‍ അടച്ചതാണ് സംഭവങ്ങളുടെ തുടക്കം.
വിവരമറിഞ്ഞ്ഡി. വൈ.എഫ്.ഐ, സി.പി.എം.നേതാക്കളും പ്രവര്‍ത്തകരും സേ്റ്റഷനില്‍ തടിച്ചു കൂടി.കൂടുതല്‍ ഡി. വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസ് സേ്റ്റഷനില്‍ സംഘടിച്ചെത്തി.പൊലീസിനെ തിരെ മുദ്രാവാക്യം വിളിക്കുകയും സേ്റ്റഷനകത്തേക്ക് തള്ളിക്കയറി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ബി.ഷൈജുവിനെ കയ്യേറ്റം ചെയ്തതിന്
പുളിക്കല്‍ ആന്തിയൂര്‍കുന്ന് സ്വദേശികളായ പറക്കുന്നത്ത് സ്വാലിഹ് 32, എട്ടരക്കണ്ടി ജാഫര്‍ 33, കാരാട് സ്വദേശി എളവത്ത് പുറായി വിഷ്ണു 27 എന്നിവരാണ് അറസ്റ്റിലായത്. ചെട്ടിയാര്‍മാട് സ്വദേശിയായ യുവാവും

തേഞ്ഞിപ്പലം സ്വദേശിനിയായ യുവതിയുമായി കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ അധികമായി പ്രണയത്തില്‍ ആണെന്നും.കഴിഞ്ഞ 24 ന് യുവതി തന്നോടൊപ്പം ജീവിക്കാന്‍ വീട്ടില്‍ നിന്നും ഇറങ്ങി വന്നെന്നും തേഞ്ഞിപ്പലം പൊലീസില്‍ യുവതിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ സേ്റ്റഷനില്‍ ഹാജരാവുകയും ഒന്നിച്ചു ജീവിക്കാന്‍ ആ ണ് താല്‍പ്പര്യം എന്ന് അറിയിക്കുകയും ചെയ്തു.അമ്മക്ക് സുഖമില്ലെന്നും അമ്മയെ കണ്ട് വരട്ടെ എന്നു പറഞ്ഞു പൊലീസ് യുവതിയെ വീട്ടിലേക്ക് അയക്കുകയായിരിന്നുവെന്നും പരാതിയില്‍ പറയുന്നു. അവളോട് സംസാരിക്കാന്‍ നല്‍കിയ ഫോണ്‍ രണ്ട് ദിവസത്തിന് ശേഷം സേ്റ്റഷനില്‍ വെച്ചു തിരിച്ചു തരികയും ചെയ്തു.ഇതിന് ശേഷം യുവതിയെ കാണാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥ യാണെന്നും വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു ഒരുമിച്ച് ജീവിക്കാന്‍ സാഹചര്യം ഒരുക്കണമെന്നുമാണ് യുവാവിന്റെ ആവശ്യം.
ഈപരാതിസ്വീകരിക്കുന്നതു മായി ബന്ധപ്പെട്ടാണ് പോലീസും ഡിവൈഎഫ്‌ഐ നേതാവും തമ്മില്‍ വാക്കേറ്റമുണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഇന്‍സ്‌പെക്ടര്‍ ഷൈജു ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസ് സേ്റ്റഷനില്‍ തള്ളിക്കയറാന്‍ ശ്രെമിച്ചതിന് കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയും കൃത്യനിര്‍വഹണം തടസ്സപെടുത്തിയതിന് ഹണി ലാലിനെതിരെയും കേസെടുത്തു. ഇന്‍സ്‌പെക്ടരെ മര്‍ദിച്ചതിന് അറസ്റ്റ് ചെയ്ത മൂന്ന് പേരെ റിമാന്റ് ചെയ്തു.

Sharing is caring!