മലപ്പുറം സ്വദേശിക്കും കൂട്ടുകാര്‍ക്കും ലഭിച്ചത് 25കോടിയോളം രൂപ യുടെ സമ്മാനം

മലപ്പുറം സ്വദേശിക്കും കൂട്ടുകാര്‍ക്കും ലഭിച്ചത് 25കോടിയോളം രൂപ യുടെ സമ്മാനം

മലപ്പുറം: മലപ്പുറം സ്വദേശിക്കും കൂട്ടുകാര്‍ക്കും ലഭിച്ചത് 25 കോടിയോളം രൂപ യുടെ സമ്മാനം. ഇന്നലെ അബുദാബിയില്‍ നടന്ന ബിഗ് ടിക്കറ്റ് ‘ഡ്രീം 12 മില്യണ്‍’ സീരീസ് 239 റാഫിള്‍ നറുക്കെടുപ്പിലാണ് അജ്മാനില്‍ താമസിക്കുന്ന മലപ്പുറം മേലാറ്റൂര്‍ സ്വദേശി മുജീബ് ചിറത്തൊടിക്കും കൂട്ടുകാര്‍ക്കും പെരുന്നാള്‍ സമ്മാനമായി ലഭിച്ചത് 25 കോടിയോളം രൂപ. ഏപ്രില്‍ 22 ന് വാങ്ങിയ 229710 എന്ന ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. 239 സീരീസിലെ ഒന്നാം സമ്മാനമായ 12 ദശലക്ഷം ദിര്‍ഹമാണ് മുജീബും സംഘവും സ്വന്തമാക്കിയത്. മുജീബും കൂട്ടുകാരും ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങിയത്. സമാനത്തുക കൃത്യമായി പങ്കുവയ്ക്കും.

അതേസമയം, മറ്റ് രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ക്കും ഇതേ നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചു. ദുബായില്‍ താമസിക്കുന്ന വിശ്വനാഥന്‍ ബാലസുബ്രഹ്മണ്യന്‍ രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം നേടി. 072051 നമ്പര്‍ ടിക്കറ്റ് ഏപ്രില്‍ 26-നായിരുന്നു വിശ്വനാഥന്‍ വാങ്ങിയത്. റാസല്‍ഖൈമയിലെ മലയാളി ജയപ്രകാശ് നായര്‍ മൂന്നാം സമ്മാനമായ 100,000 ദിര്‍ഹവും കീശയിലാക്കി. ഏപ്രില്‍ 21 ന് എടുത്ത ടിക്കറ്റ് നമ്പര്‍ 077562 ആണ് ഭാഗ്യം കൊണ്ടുവന്നത്.

 

Sharing is caring!