മിഠായി നല്കി മാനഭംഗം : പ്രതിക്ക് തടവും പിഴയും
മഞ്ചേരി : ബാലികയെ മിഠായി നല്കി പ്രലോഭിപ്പിച്ച് റബ്ബര്‍തോട്ടത്തിലേക്ക് കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിക്ക് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി നാലു വര്‍ഷം കഠിന തടവിനും 20000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. അമരമ്പലം കണ്ണച്ചംകുന്ന് ഊട്ടുപുറത്ത് പത്മനാഭന് (55)നെയാണ് ശിക്ഷിച്ചത്. 2014 നവംബര്‍ 15ന് വൈകീട്ട് ആറു മണിക്കാണ് സംഭവം. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഐഷ പി ജമാല്‍ ഹാജരായി. എഎസ്ഐ ശാരദ രാജന് കൊളക്കാടന്‍ ആയിരുന്നു പ്രോസിക്യൂഷന് അസിസ്റ്റ് ലെയ്സന്‍ ഓഫീസര്‍.
പിഴയടക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവ് അനുഭവിക്കണമെന്നും പിഴയടക്കുകയാണെങ്കില്‍ തുക മാനഭംഗത്തിനിരയായ ബാലികക്ക് നല്‍കണമെന്നും ജഡ്ജി എസ് നസീറ വിധിച്ചു.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




