സന്തോഷ് ട്രോഫി ഫൈനല്‍ ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
75 ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് (മെയ് രണ്ട്) നടക്കുകയാണ്. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ എടുത്തവര്‍ വൈകീട്ട് നാല് മുതല്‍ സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിച്ച് തുടങ്ങേണ്ടതാണ്. വൈകീട്ട് 7.30ന് മുമ്പായി ടിക്കറ്റുകള്‍ എടുത്തവര്‍ സ്റ്റേഡിയത്തിന് അകത്ത് പ്രവേശിച്ച് ഇരിപ്പിടത്തില്‍ എത്തിചേരണം. 7.30 ന് ശേഷം സ്റ്റേഡിയത്തിന്റെ ഗെയിറ്റുകള്‍ അടക്കുന്നതായിരിക്കും. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടി ഫൈനലിന്റെ ഓഫ്ലൈന് കൗണ്ടര്‍ ടിക്കറ്റുകളുടെ വില്പന വൈകീട്ട് നാലിന് തന്നെ ആരംഭിക്കും. പതിവ് പോലെ സ്റ്റേഡിയത്തിന് സമീപം ഓഫ്ലൈന് ടിക്കറ്റുകളുടെ കൗണ്ടര്‍ സജീവമായിരിക്കും. ഫൈനല്‍ കാണാനെത്തുന്ന ആറ് വയസിന് മുകളിലുള്ള എല്ലാവര്ക്കും ടിക്കറ്റ് നിര്‍ബന്ധമാണ്.
സന്തോഷ് ട്രോഫി; ഫൈനല്‍ നാളെ
സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നാളെ കേരളം വെസ്റ്റ് ബംഗാള്‍ ക്ലാസിക് പോരാട്ടം. രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ഏഴാം കിരീടം ലക്ഷ്യമിട്ട് 15 ാം ഫൈനലിനാണ് കേരളം ഇന്ന് ഇറങ്ങുന്നത്. 46ാം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്. അതില്‍ 32 തവണ ബംഗാള്‍ ചാമ്പ്യന്മാരായി. സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കേരളവും ബംഗാളും നേര്‍ക്കുനേര്‍ വരുന്നത് ഇത് നാലാം തവണയാണ്. 1989, 1994 വര്‍ഷങ്ങളിലെ ഫൈനലില്‍ ബംഗാളിനായിരുന്നു വിജയം. അവസാനമായി കേരളവും ബംഗാളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിന് ആയിരുന്നു വിജയം. 2018 ലെ സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിന്റെ സ്വന്തം മൈതാനത്ത് വെച്ച് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്. നിലവിലെ കേരളാ കീപ്പര്‍ മിഥുനാണ് അന്ന് കേരളത്തിന്റെ രക്ഷകനായത്.
സെമിയില്‍ ഇന്ത്യന്‍ ഫുട്ബോള്‍ പവര്‍ഹൗസ് മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് വെസ്റ്റ് ബംഗാള്‍ ഫൈനലിന് യോഗ്യത നേടിയത്. അറ്റാക്കിങ് തന്നെയാണ് ടീമിന്റെയും പ്രധാന ശക്തി. ഗ്രൂപ്പ് ഘട്ടത്തില്‍ കേരളത്തോട് രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ടതിന് ശേഷം ബംഗാള്‍ മികച്ച പ്രകടനമാണ് ചാമ്പ്യന്‍ഷിപ്പില്‍ കാഴ്ചവച്ചത്. മധ്യനിരയില്‍ നിന്ന് ഇരുവിങ്ങുകള്‍ വഴി അറ്റാകിങ് തടത്തലാണ് ടീമിന്റെ സ്റ്റൈല്‍. സ്ട്രൈക്കര്‍മാരായ ഫര്ദിന് അലി മെല്ലായും ദിലിപ് ഓര്‍വാനും മികച്ച ഫോമിലാണ്.
കേരളം ബംഗാള്‍ ഫൈനല്‍ കടുപ്പമേറിയ മത്സരമായിരിക്കുമെന്ന് ബംഗാള്‍ പരിശീലകന് രഞ്ജന്‍ ഭട്ടാചാര്യ മാധ്യമങ്ങളോട് പറഞ്ഞു. മത്സരത്തില്‍ ഹാഫ് ചാന്സുകള് മുതലാക്കുന്നവര്‍ക്ക് ഫൈനല്‍ ജയിക്കാനാകും കേരളത്തിന്റെയും ബംഗാളിന്റെയും ശൈലി ഒരേപോലെയാണ്. കേരളാ പരിശീലകന് ബിനോ ജോര്‍ജ്ജ് അടുത്ത സുഹൃതാണ് പക്ഷെ ഫൈനലിലെ 90 മിനുട്ടില്‍ അദ്ദേഹം എന്റെ ശത്രുവാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനെതിരെയുള്ള ആദ്യ മത്സരത്തില്‍ ബംഗാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ മത്സരത്തിന്റെ അവസാന മിനുട്ടുകളില്‍ ആരാധകരുടെ ആവേശം കാരണം ടീമിനെ ചില താരങ്ങള്‍ നേര്‍വസായി. മലപ്പുറത്തെ ആരാധകര്‍ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സെമിയില്‍ കേരളത്തിനെതിരെ കര്‍ണാടക മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്നും ബംഗാള്‍ പരിശീലകന് കൂട്ടിചേര്‍ത്തു.
ആക്രമിച്ച് കളിക്കുകയാണ് കേരളത്തിന്റെ ശൈലി അതില്‍ മാറ്റം ഉണ്ടാകില്ല. കീരീടമാണ് ലക്ഷ്യം. ഫൈനല്‍ ഒരു ഡൂ ഓര് ഡൈ മത്സരമായിരിക്കുമെന്ന് കേരളാ പരിശീലകന് ബിനോ ജോര്‍ജ്ജ് പറഞ്ഞു. അര്ജ്ജുന് ജയരാജ്, അജയ് അലക്സ്, ജെസിന് എന്നിവര്‍ക്ക് ചെറിയ പരിക്കുണ്ട്. എന്നാല്‍ ഇത് പരാതി പറഞ്ഞു നില്‍ക്കേണ്ട സമയമല്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയ്ക്ക് എതിരെ വരുത്തിയ പിഴവുകള്‍ നികത്തി മുന്നോട്ട് പോകും ആരാധകര്‍ക്ക് മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]