നാടിനെ വിഭചിച്ച് കലാപുമുണ്ടാക്കാന്‍ ആരുശ്രമിച്ചാലും പി.സി.ജോര്‍ജിന്റെ അവസ്ഥയാകും: നജീല്‍ കുറ്റ്യാടി
മലപ്പുറം: നാടിനെ വിഭചിച്ച് കലാപുമുണ്ടാക്കാന്‍ ആരുശ്രമിച്ചാലും പി.സി.ജോര്‍ജിന്റെ അവസ്ഥയാകുമെന്നും
അവര്‍ ഏതു സംഘടനയിലെ എത്രഉന്നതന്മാരായാലും അവരുടെയൊക്കെ കൈയളവിന് പറ്റിയ വിലങ്ങ് ഇന്ന് കേരളാ പോലീസിന്റെ കയ്യിലുണ്ടെന്നും എന്‍.വൈ.എസി സംസ്ഥാന ജനറല്‍ സെക്രട്ടറി നജീല്‍ കുറ്റ്യാടി പറഞ്ഞു.
നെറികെട്ട സംസ്കാരം നടത്തിയ മുന്‍ എം.എല്‍.എ പി.സി.ജോര്‍ജിനെ ഉടനടി അറസ്റ്റ് ചെയ്ത കേരളാ പോലീസ് നടപടി ഇടത്പക്ഷ ജനാധിപത്യമുന്നണിയുടെ നിലപാട് ചൂണ്ടിക്കാണിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു കേരളം ഭരിക്കുന്നത് പിണറായി വിജയനും എല്‍.ഡി.എഫ് സര്‍ക്കാറുമാണ്. വര്‍ഗീയതയേയും ജാനാധിപത്യ വരുദ്ധതയേയും ഈ സര്‍ക്കാര്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും അത് ഈ സര്‍ക്കാറിന്റെ നയമാണെന്നും അദ്ദേഹം പറഞ്ഞു.
അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എം.എല്‍.എ പി.സി. ജോര്‍ജിനെ തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘമാണ് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]