ഹജ്ജ് നറുക്കെടുപ്പ് ഇന്ന്. ആദ്യഘത്തില്‍ 5747 പേര്‍ക്ക് അവസരം
കൊണ്ടോട്ടി:സംസ്ഥാന ഹജ്ജ്് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനു അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്നു കരിപ്പൂര്‍ ഹജ്ജ്് ഹൗസില്‍ നടക്കും. ഉച്ചക്ക് 12ന് സംസ്ഥാന ഹജ്ജ്് കാര്യവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്യും.
ഹജ്ജ് കമ്മിറ്റി ചെയര്മാന് സി.മുഹമ്മദ് ഫൈസിയുടെ അധ്യക്ഷനാകും. ഈ വര്‍ഷം ഹജ്ജ്് കമ്മിറ്റിക്ക് ലഭിച്ച 10,565 അപേക്ഷകളില്‍ കേരളത്തിനു ലഭിച്ച ഹജ്ജ്് ക്വാട്ടയായ 5747 സീറ്റിലേക്കാണ് നറുക്കെടുപ്പ് നടത്തുന്നത്. ആകെ അപേക്ഷയില്‍ 1694 പേര് സ്ത്രീകളുടെ ഗ്രൂപ്പും 8861 പേര് ജനറല്‍ വിഭാഗത്തിലുമാണ്. ആദ്യ നറുക്കെടുപ്പില്‍ അവസരം ലഭിക്കാത്തവരെ വീണ്ടും നറുക്കെടുത്ത് വെയ്റ്റിംഗ് ലിസ്റ്റ് തയാറാക്കും. പിന്നീട് മറ്റു സംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന സീറ്റിലേക്കു മുന്‍ഘടന അടിസ്ഥാനത്തില്‍ ഹജ്ജിനു അവസരം നല്‍കും. നറുക്കെടുപ്പിനു ശേഷം കവര്‍ ലീഡറുടെ മൊബൈല്‍ നമ്പറിലേക്കു സന്ദേശം ഹജ്ജ്് കമ്മിറ്റി നല്‍കും. ഹജ്ജ്് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ നന്നു അപേക്ഷകരുടെ പാസ്പോര്‍ട്ട് നമ്പര്‍ നല്കിയാല് നറുക്കെടുപ്പ് വിവരം അറിയാനാകും. വിവരങ്ങള്‍ക്ക് 0483 271 0717, 0483 271 7572 നമ്പറില്‍ ബന്ധപ്പെടണം. നറുക്കെടുപ്പ് ചടങ്ങില്‍ ഹജ്ജ്് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസറും മലപ്പുറം ജില്ലാ കളക്ടറുമായ വി.ആര് പ്രേംകുമാര്‍, കൊണ്ടോട്ടി എംഎല്‍എ ടി.വി. ഇബ്രാഹിം എന്നിവര്‍ സംബന്ധിക്കും.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]