പള്ളിയില്‍ പ്രസംഗിച്ച് ലഭിച്ച മുഴുവന്‍ സംഖ്യയും സി.എച്ച് സെന്ററിന് നല്കി വിദ്യാര്‍ത്ഥിയുടെ മാതൃക
താനൂര്‍: വിശുദ്ധ റമസാനില്‍ പള്ളികളില്‍ മതപ്രഭാഷണം നടത്തി ലഭിച്ച മുഴുവന്‍ തുകയും കോഴിക്കോട് സി.എച്ച് സെന്ററിന് നല്കി വിദ്യാര്‍ത്ഥിയുടെ മാതൃക. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ സഹ സ്ഥാപനമായ പൊന്നാനി മൗഊനത്തുല് ഇസ്ലാം അറബിക് കോളേജില്‍ ഹുദവി കോഴ്സിന് പഠിക്കുന്ന താനൂര്‍ പുതിയകടപ്പുറം എം.പി. മുഹമ്മദ് ഫൈസാനാണ് മത പ്രഭാഷണത്തിലൂടെ തനിക്ക് ലഭിച്ച മുഴുവന്‍ തുകയും സി.എച്ച്. സെന്ററിന് നല്കി മാതൃകയായത്. രക്ഷിതാക്കളോടൊപ്പം കോഴിക്കോട് സി.എച്ച് സെന്ററില്‍ നേരിട്ട് എത്തിയാണ് ഫൈസന്‍ തുക കൈമാറിയത്. താനൂര്‍ നഗരസഭ കൗണ്‍സിലര്‍ എം.പി. ഫൈസലാണ് ഫൈസാന്റെ പിതാവ്.
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]