കിടപ്പ്മുറിയിലെ അലമാരക്കടിയില്‍ പത്തി വിടര്‍ത്തി ഉഗ്രവിഷമുള്ള മൂര്‍ഖന്‍
ചങ്ങരംകുളം: കിടപ്പ്മുറിയിലെ അലമാരക്കടിയില്‍ പത്തി വിടര്‍ത്തി നിന്ന മൂര്‍ഖനെ കണ്ട് അമ്പരന്ന് കുടുംബം.ചിയ്യാനൂര്‍ മേലേ പുരയ്ക്കല്‍ ബാലന്റെ വീട്ടിലെ കിടപ്പ് മുറിയിലാണ് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.പുലര്‍ച്ചെ ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാരാണ് ആറടിയോളം നീളമുള്ള മൂര്‍ഖനെ കണ്ടത്.പേടിച്ച് വിറച്ച കുടുംബം ഉടനെ നാട്ടുകാരെ വിവരം അറിയിച്ചു.തുടര്‍ന്ന് പാമ്പ് പിടുത്തക്കാരന്‍ കൂടിയായ ഒറ്റപ്പിലാവ് രാജന്‍ എത്തി അലമാരക്കടിയില്‍ ഒളിച്ചിരുന്ന പാമ്പിനെ പുറത്തെടുക്കുകയായിരുന്നു.പാമ്പിനെ വനം വകുപ്പിന് കൈമാറുമെന്ന് രാജന്‍ പറഞ്ഞു
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]