ഒരു സിഗരറ്റ് പാക്കിന്റെ വില 300 പിടിച്ചെടുത്തത് 150 ചാക്കുകളില്‍
മലപ്പുറം: നാടുകണിച്ചുരംവഴി നികുതി വെട്ടിച്ച് കടത്തിയ നാല് കോടിയോളം വില വരുന്ന വന്‍ സിഗരറ്റ് ശേഖരം വഴിക്കടവ് എക്‌സൈസ് ചെക്കുപോസ്റ്റില്‍ പിടികൂടി. ഡ്രൈവറും ക്ലീനറും കസ്റ്റിയില്‍. രഹസ്യ വിവരത്തെത്തുടര്‍ന്ന് വഴിക്കടവ് എക്‌സൈസ് അധികൃതര്‍ നടത്തിയ വഹന പരിശോധനയിലാണ് കൊറിയന്‍ നിര്‍മ്മിതമായ സിഗരറ്റായ എസ്സെയുടെ ഒന്നര രക്ഷം പായ്ക്കറ്റുകള്‍ പിടികൂടിയത്. ജാര്‍ഖണ്ടില്‍ നിന്നും ഉരുളക്കിഴങ്ങ് കയറ്റി വരികയായിരുന്ന ടോറസ് ലോറിയില്‍ ഉരുളക്കിഴങ്ങ് ചാക്കുകള്‍ക്ക് അടിയിലായി ഒളിപ്പിച്ച നിലയിലായിരുന്നു സിഗരറ്റ് നിറച്ച ചാക്കുകള്‍ ഒളിപ്പിച്ചിരുന്നത്. നൂറ്റിയന്‍പത് ചാക്കുകളിലായാണ് സിഗരറ്റ് നിറച്ചിരുന്നത്. ഒരു പായ്ക്കറ്റ് സിഗരറ്റിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മുന്നൂറ് രൂപ വിലവരുന്നതാണിതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പിടിയിലായ ഡ്രൈവറും ക്ലീനറും കൊല്ലം സ്വദേശികളാണ്. ചാവക്കാട് സ്റ്റാന്റിന് സമീപം വാഹനം നിര്‍ത്തിക്കൊടുക്കുവാനാണ് ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അവിടെയെത്തുമ്പോള്‍ മറ്റൊരാള്‍ വാഹനം കൊണ്ടുപോകും. അയാളെക്കുറിച്ച കസ്റ്റഡിയിലുള്ളവര്‍ക്ക് അറിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പിടിയിലായ ഡ്രൈവര്‍ വാളയാര്‍ ചെക്കുപേസ്റ്റില്‍ സമാന കേസില്‍ പിടിയിലായിട്ടുള്ളതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കേസ് സെന്‍ട്രല്‍ എക്‌സൈസ്, കസ്റ്റംസ് വിഭാഗങ്ങളുടെ പരിധിയില്‍ വരുന്നതിനാല്‍ എറണാകുളം സെന്‍ട്രന്‍ എക്‌സൈസ് അധികൃതരെയും കസ്റ്റംസ് വിഭാഗത്തെയും വിവരമറിയിക്കുകയും, ഉദ്യോഗസ്ഥ സംഘം വഴിക്കടവിലെ എക്‌സൈസ് ചെക്കുപോസ്റ്റിലെത്തി തുടര്‍നടപടികള്‍ക്കായി സിഗരറ്റും വാഹനവും ആളുകളെയും കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഹരികൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജി അഭിലാഷ്, എം ജംഷീദ്, അക്ഷയ്, ബാലു എന്നിവരടങ്ങിയ സംഘമാണ് സിഗരറ്റ് പിടിച്ചെടുത്തത്.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]