കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

തേഞ്ഞിപ്പലം: ദേശീയപാത കോ ഹി നൂറില്‍ റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് കാല്‍നടയാത്രക്കാരനായ യുവാവ് മരിച്ചു. എന്‍ജിനീയറിംഗ് കോളജിനു സമീപം താമസിക്കുന്ന മേലേ വളപ്പില്‍ രവീകുമാര്‍ 42 ആണ് മരിച്ചത്.ഇന്നലെ പുലര്‍ച്ചെ 5.30 നായിരുന്നു അപകടം. ടാക്‌സി ഡ്രൈവറായിരുന്നു. കാറിടിച്ച് വീഴ്ത്തിയ രവീന്ദ്രനെ ചേളാരിയിലെ സ്വകാര്യ ആശുപത്രി യില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബിന്ദു.മക്കള്‍: വിപിന്‍. കാര്‍ത്തിക്, നിധിന്‍.

 

 

Sharing is caring!