11 ലക്ഷം കവർച്ച ചെയ്ത   സംഘത്തിലെ  മൂന്ന് പേർ   കൂടി പിടിയിൽ

11 ലക്ഷം കവർച്ച ചെയ്ത   സംഘത്തിലെ  മൂന്ന് പേർ   കൂടി പിടിയിൽ

   തേഞ്ഞിപ്പലം: 2021 നവംബർ 30 ന് തേഞ്ഞിപ്പലം പാണമ്പ്ര ഹൈവേയിൽ വച്ച് 11 ലക്ഷത്തോളം രൂപയുടെ കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ മൂന്ന് പേർ കൂടി  പിടിയിലായി. തൃശ്ശൂർ പാഴൂക്കര സ്വദേശി  കോക്കാട്ടി വീട്ടിൽ ജോബി (33), തൃശ്ശൂർ കൊരട്ടി സ്വദേശി കാവുങ്ങൽ പുത്തൻ പുരക്കൽ അജിത്ത് കുമാർ (26) ആലപ്പുഴ കുട്ടനാട് സ്വദേശി കളത്തിൽ കണ്ണൻ (30) എന്നിവരേയാണ്  പ്രത്യേക അന്വേ
ഷണ സംഘം തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, ചാലക്കുടി, അങ്കമാലി എന്നിവിടങ്ങളിൽ  നിന്നായി  പിടികൂടിയത്. രണ്ടു ദിവസം മുൻപ്  എറണാംകുളം അങ്കമാലി സ്വദേശിയും സംഘത്തലവനുമായ മിഥുൻ ഡിക്സനേയും പിടികൂടിയിരുന്നു. സംഭവ ദിവസം രാവിലെ  പണവുമായി ബൈക്കിൽ പോവുകയായിരുന്ന യുവാവിനെ വ്യാജ നമ്പർ ഘടിപ്പിച്ച രണ്ട് കാറുകളിലായി എത്തിയ സംഘം തടഞ്ഞു നിർത്തി കവർച്ച ചെയ്യുകയായിരുന്നു. യാതൊരു തെളിവും അവശേഷിപ്പിക്കാതെയായിരുന്നു കവർച്ച സംഘം കൃത്യം ചെയ്തത്. തുടർന്ന് പ്രത്യേക അന്വോഷണ സംഘം രൂപീകരിക്കുകയും സമീപത്തെ 50 ഓളം സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങളും സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട നിരവധി കവർച്ചാ സംഘങ്ങളേയും കേന്ദ്രീകരിച്ച് നടത്തിയ പഴുതടച്ച അന്വേഷണത്തിൽ  രണ്ട് മാസം മുൻപ് തൃശ്ശൂർ ഇരിഞ്ഞാലക്കുട സ്വദേശീകളായ ശ്രയസ്സ്, മിഥുൻ എന്നിവരെ അറസ്റ്റു ചെയ്യുകയും കവർച്ചക്കെത്തിയ വാഹനം കണ്ടെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ സംഘത്തലവനും സംഘവും സംസ്ഥാനത്തിനകത്തും പുറത്തും ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.   സംഘത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചതായും. ഇവർക്കായുള്ള അന്വോഷണം ഊർജ്ജിതമാക്കിയതായും തേഞ്ഞിപ്പലം പോലീസ് അറിയിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസി നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി വൈ എസ് പി അഷറഫ്, തേഞ്ഞിപ്പലം ഇൻസ്പക്ടർ എൻബി ഷൈജു എന്നിവരുടെ നേതൃത്വത്തിൽ തേഞ്ഞിപ്പലം എസ് ഐ സംഗീത് പുനത്തിൽ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, രതീഷ്, എ.എസ്.ഐ രവീന്ദ്രൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Sharing is caring!