രണ്ടുകിലോ കഞ്ചാവുമായി രാജസ്ഥാന്‍ സ്വദേശി വേങ്ങര പോലീസിന്റെ പിടിയില്‍

രണ്ടുകിലോ കഞ്ചാവുമായി രാജസ്ഥാന്‍ സ്വദേശി വേങ്ങര പോലീസിന്റെ പിടിയില്‍

വേങ്ങര: പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഊരകം ജി എല്‍ പി സ്‌കൂളിന് സമീപത്തു വെച്ച് വില്പനക്കായി കൊണ്ടു വന്ന രണ്ടു കിലോ കഞ്ചാവുമായി രാജസ്ഥാന്‍ സ്വേദേശി സുമേറിനെയാണ് വേങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ ഹനീഫ യുടെ നേതൃത്വ ത്തില്‍ ഉള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡി.വൈ.എസ്.പി:. പി.എം: പ്രദീപിന്റെ നിര്‍ദേശപ്രകാരം വേങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹനീഫ, ശെ ഉണ്ണികൃഷ്ണന്‍ ടി.കെ., എ.എസ്.ഐശ അശോകന്‍,അരുണ്‍ കുമാര്‍, അനീഷ് , മലപ്പുറം ജില്ലാ ആന്റി നര്‍കോട്ടിക്ക് സ്‌പെഷ്യല്‍ ടീം അംഗങ്ങള്‍ ആയ എസ്.ഐ: ഗിരീഷ് എം., ദിനേഷ് ഐ കെ, മുഹമ്മദ് സലീം പി, ആര്‍. ഷഹേഷ്, ജസീര്‍ കെ.കെ., സിറാജ്ജുദ്ധര്‍ കെ എന്നിവര്‍ അടങ്ങിയ സംഘം ആണ് പ്രതി യെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്.

 

Sharing is caring!