പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവിധയിടങ്ങളില്‍കൊണ്ട് പോയി പീഡിപ്പിച്ച കാമുകനും സംഘവും അറസ്റ്റില്‍
മലപ്പുറം: പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയ കാമുകനെയും സംഘത്തെയും പിടികൂടി.കഴിഞ്ഞ 19 നാണ് പൊന്നാനിയില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതായത്. പ്രണയം നടിച്ച കാമുകന്‍ കടവനാട് സ്വദേശി നിഖില്‍ കുമാറുമായാണ് ( 23 ) പെണ്‍കുട്ടി നാടുവിട്ടത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ബോധ്യമുണ്ടായിട്ടും ഇയാള്‍ പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.വാഹനം വാടകക്കെടുത്ത് പെണ്‍കുട്ടിയുമായി എറണാംകുളത്ത് എത്തുകയും തുടര്‍ന്ന് വാഹനം അവിടെ ഉപേക്ഷിച്ച് ട്രയിന്‍ മാര്‍ഗം സേലത്ത് പോവുകയും പിന്നീട് പൊള്ളാച്ചി, ചിദംബരം എന്നിവിടങ്ങളില്‍ കറങ്ങി ,ചിദംബരത്ത് വാടകവീടെടുത്ത് കഴിയുകയായിരുന്നു.പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതി പ്രകാരം അന്വേഷണം ആരംഭിച്ച പൊലീസ് ഉപേക്ഷിച്ച വാഹനം കണ്ടെടുത്തിരുന്നു. ചിദംബരത്ത് വെച്ച് മൂന്നു ദിവസം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് മംഗലാപുരത്ത് എത്തിയ ഇവര്‍ വയനാട്ടിലെ വിവിധയിടങ്ങളിലെത്തി താമസിച്ചു. ഗോവയില്‍ പോകാനായിരുന്നു ഇവരുടെ പദ്ധതി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത പ്രതി മറ്റു മാര്‍ഗങ്ങളിലൂടെയാണ് സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയിരുന്നത്. പൊന്നാനി സ്റ്റേഷനില്‍ നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ പൊന്നാനി പൊലീസിന്റെ സമര്‍ത്ഥമായ നീക്കങ്ങള്‍ക്കൊടുവിലാണ് വയനാട് നിന്ന് പിടികൂടിയത്.ഇയാള്‍ക്ക് പുറമെ സഹായികളായ പൊന്നാനി സ്വദേശി ശരത് സതീശന്‍ ( 23 ), വൈശാഖ് (23) എന്നിവരെയും അറസ്റ്റ് ചെയ്തു.പ്രതികള്‍ക്കെതിരെ പോക്‌സോ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]