മലപ്പുറം പുളിക്കലില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

മലപ്പുറം പുളിക്കലില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

കൊണ്ടോട്ടി . ബൈക്കപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.പുളിക്കല്‍ പറവൂര്‍ പാണ്ട്യാല തൊടി പരേതനായ നരേന്ദ്രന്റെ മകന്‍ ഷിജു 30 ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷംസംസ്‌കാരം പറവൂരിലെ വീട്ടുവളപ്പില്‍ നടന്നു. അമ്മ കാര്‍ത്ത്യായനി ഭാര്യ ദില്‍ന, മക്കള്‍ അവന്തിക, സഹോദരി സിന്ധു .

Sharing is caring!