കേരള നിയമസഭയുടെ ഇ.കെ. നായനാര്‍ മാധ്യമ അവാര്‍ഡ് മലപ്പുറം കോഡൂരിലെ വി.പി.നിസാറിന്

കേരള നിയമസഭയുടെ ഇ.കെ. നായനാര്‍ മാധ്യമ അവാര്‍ഡ് മലപ്പുറം കോഡൂരിലെ വി.പി.നിസാറിന്

തിരുവനന്തപുരം: കേരള നിയമസഭയുടെ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിനുള്ള ഇ.കെ. നായനാര്‍ അച്ചടി മാധ്യമ അവാര്‍ഡ് മംഗളം മലപ്പുറം ജില്ലാ ലേഖകന്‍ വി.പി.നിസാറിന്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. 2020 ഡിസംബര്‍ 24മുതല്‍ ആറു ലക്കങ്ങളിലായി പ്രസിദ്ദീകരിച്ച ‘സര്‍ഗംതേടി നരകം വരിച്ചവര്‍’ എന്ന വാര്‍ത്താലേഖന പരമ്പരക്കാണ് അവാര്‍ഡ്. 2016ലെ കേരളാ നിയമസഭയുടെ ആര്‍. ശങ്കരനാരായണന്‍ തമ്പി മാധ്യമ അവാര്‍ഡും വി.പി.നിസാറിന് ലഭിച്ചിരുന്നു.
ഈവര്‍ഷത്തെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ അച്ചടി മാധ്യമ പുരസ്‌കാരം,
രണ്ടുതവണ സംസ്ഥാന സര്‍ക്കാരിന്റെ അംബേദ്കര്‍ മാധ്യമ അവാര്‍ഡ്, സ്റ്റേറ്റ്സ്മാന്‍ ദേശീയ മാധ്യമ അവാര്‍ഡില്‍ ഒന്നാംസ്ഥാനം, കേരളാ മീഡിയാ അക്കാഡമിയുടെ എന്‍.എന്‍ സത്യവ്രതന്‍ മാധ്യമ അവാര്‍ഡ്, പത്തനംതിട്ട പ്രസ്‌ക്ലബ്ബിന്റെ സി.ഹരികുമാര്‍ മാധ്യമ അവാര്‍ഡ്, സോളിഡാരിറ്റി സംസ്ഥാന മാധ്യമ അവാര്‍ഡ്, സി.കൃഷ്ണന്‍നായര്‍മാധ്യമ അവാര്‍ഡ്, രണ്ടുതവണ പ്രേംനസീര്‍ സൗഹൃദ്സമിതിയുടെ മാധ്യമ അവാര്‍ഡ്, തിക്കുറുശി മാധ്യമ അവാര്‍ഡ്, നടി ശാന്താദേവിയുടെ പേരില്‍നല്‍കുന്ന 24ഫ്രൈം മാധ്യമ അവാര്‍ഡ്,ഇന്‍ഡൊഷെയര്‍ എ.എസ്. അനൂപ് സ്മാരക മാധ്യമ അവാര്‍ഡ് തുടങ്ങിയ 16 പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. മലപ്പുറം കോഡൂര്‍ വലിയാട് മൈത്രി നഗര്‍ സ്വദേശിയാണ്.

Sharing is caring!