തനിച്ച് ഹിമാലയന്‍ പര്‍വതനിരകളിലെ വറസ്റ്റ് ബേസ് ക്യാമ്പും കടന്ന് 5500 അടി ഉയരത്തിലുള്ള കാല പത്തര് വരെയെത്തി മലപ്പുറത്തെ പെണ്‍കുട്ടി
മലപ്പുറം: തനിച്ച് ഹിമാലയന്‍ പര്‍വതനിരകളിലെ എവറസ്റ്റ് ബേസ് ക്യാമ്പും കടന്ന് 5500 അടി ഉയരത്തിലുള്ള കാല പത്തര് വരെയെത്തി, അവിടെ നിന്നും ചോല പാസ് വഴി ഗോക്കിയോ റിവറും കണ്ടാണ് ഈ മലപ്പുറത്തെ പെണ്‍കുട്ടി നാട്ടില്‍ തിരിച്ചെത്തിയത്് എവറസ്റ്റ് ബേസ് ക്യാമ്പുംകയറിയിറങ്ങി സന്തോഷത്തോടെ നാട്ടില്‍ തിരിച്ചെത്തിയ കഥ പറയുകയാണ് മലപ്പുറം താനൂര്‍ സ്വദേശിനിയായ വിനീത.
മലപ്പുറം താനൂര്‍ ചന്തപ്പറമ്പില്‍ താമസിക്കുന്ന സുനില്‍ കുമാറിന്റേയും ഉഷയുടേയും മകളായ വിനീതയാണ് 23 ദിവസം നീണ്ടു നിന്ന യാത്രക്ക് ശേഷം കഴിഞ്ഞ ദിവസം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയത്. എവറസ്റ്റ് മഞ്ഞുമലകള്‍ കീഴടക്കണമെന്ന തന്റെ ഏറെക്കാലത്തെ ആഗ്രഹം സാക്ഷാല്‍ക്കരിക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ തുനിഞ്ഞിറങ്ങിയപ്പോള്‍ അലിഞ്ഞില്ലാതായത് അപകടം നിറഞ്ഞ മലയിടുക്കുകളും പരിചിതമല്ലാത്ത കാലാവസ്ഥയും ആരോഗ്യ പ്രശ്നങ്ങളുമൊക്കെയായിരുന്നു. ചെറുപ്പം മുതലേ സാഹസിക യാത്രകള്‍ ഇഷ്ടപ്പെട്ടിരുന്ന വിനീത എം എസ് ഡബ്ല്യു പൂര്‍ത്തിയാക്കിയതിന് ശേഷം വിവിധ പ്രൊജക്റ്റുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്തു വരികയായിരുന്നു. മാര്‍ച്ച്മാസം അവസാനമാണ് തിരൂരില്‍ നിന്നും ട്രെയിന്‍ കയറിയത്, പിറ്റെ ദിവസം ഉച്ചയോടെ ജാന്‍സി യിലും അവിടെ നിന്നും പുറപ്പെട്ട് പുലര്‍ച്ചെ മൂന്ന് മണിയോടെ ഗോര പൂരിലും , രണ്ട് ദിവസം ടൂറിസ്റ്റ് കേന്ദ്രത്തില്‍ തങ്ങി , വീണ്ടും യാത്ര തുടങ്ങി പന്ത്രണ്ട് മണികൂര് ബസ്സ് യാത്രയില്‍ കാണ്ഡ് മണ്ഡുവിലും എത്തിയത് , പിന്നീടുള്ള കാലപത്തറിലേക്കുള്ള യാത്ര സാഹസികമായിരുന്നന്നും പറഞ്ഞു,കുറഞ്ഞ കാലത്തെ സൈക്ലിങ് പരിശീലനത്തിന്റെ മാത്രം ബലത്തിലാണ് ഈ സാഹസിക യാത്രക്കൊരുങ്ങിയത്. യാത്രക്ക് മുന്നേ ഇത്തരം യാത്രകളില്‍ മുന്‍പരിചയമുള്ള കാസര്‍കോട്ടുകാരനായ ദീപേഷിന്റേയും പുത്തനത്താണിക്കാരനായ റമീസിന്റേയും ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും യാത്രയുടെ റൂട്ടും അടിസ്ഥാന വിവരങ്ങളും മനസ്സിലാക്കിയെടുക്കാനും ശ്രദ്ധിച്ചിരുന്നു. ആകെ 23 ദിവസം നീണ്ടു നിന്ന യാത്രയില്‍ 11 ദിവസവും ട്രക്കിങ്ങില്‍ തന്നെയായിരുന്നു. കാഠ്മണ്ഡുവില്‍ വെച്ച് ഭക്ഷണം വലിയൊരു പ്രശ്നമായപ്പോഴും ട്രക്കിങ്ങിനിടെ കഠിനമായ തണുപ്പും ആരോഗ്യ പ്രശ്നങ്ങളും കാരണം കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോഴും പിന്തിരിയാതെ ലക്ഷ്യത്തിലേക്ക് തന്നെ മുന്നേറാനായിരുന്നു തീരുമാനം. കാലപത്തറില്‍ വെച്ച് അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷപ്പെടുത്തിയ മറ്റൊരു ഗ്രൂപ്പിനൊപ്പം വന്ന നേപ്പാളുകാരനായ ഗൈഡ് ദയൂലവിനോടും കഠിനമായ തണുപ്പില്‍ ആവശ്യമയ വൈദ്യസഹായം നല്കിയ തായ്ലന്റുകാരിയായ ഡോക്ടറോടുമുള്ള കടപ്പാടുകള്‍ ഓര്‍മയില്‍ വെക്കുന്ന ഈ പെണ്‍കുട്ടിയുടെ ഇനിയുള്ള ആഗ്രഹവും അവസരം കിട്ടിയാല്‍ പുതിയ ഉയരങ്ങളും ദൂരങ്ങളും താണ്ടണമെന്നുള്ളത് തന്നെയാണ്. സഹോദരന് വിവേക് ആണ്.-
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]