കരിപ്പൂരില്‍ പിടിയിലായ പര്‍ദക്കാരി സ്വര്‍ണം ഒളിപ്പിച്ചത് വസ്ത്രത്തിനുള്ളില്‍
മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 356 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ കാസര്‍കോട് സ്വദേശിനി ഫാത്തിമത്ത് മുസൈനയെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു.
വസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മിശ്രിത രൂപത്തിലാക്കി മൂന്ന് പൗച്ചുകളില്‍ നിക്ഷേപിച്ചായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമം. എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തില്‍ ദുബായില്‍ നിന്നാണ് ഇവര്‍ എത്തിയത്.
അതേ സമയം കഴിഞ്ഞ ദിവസം കരിപ്പൂരില്‍ നാല് വ്യത്യസ്ത കേസുകളിലായി 3 കിലോ 869 ഗ്രാം സ്വര്‍ണവുമായി നാല് പേര് പിടിയിലായിരുന്നു. നാലു യാത്രക്കാരും മിശ്രിത രൂപത്തിലുള്ള സ്വര്‍ണം കാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിന്റെ രഹസ്യ ഭാഗത്ത് വെച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും കോഴിക്കോട് വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്രയും കൂടുതല്‍ സ്വര്‍ണം കണ്ടെത്തി പിടികൂടിയത്.
സംഭവത്തില്‍ ദുബായില്‍ നിന്നുമെത്തിയ മലപ്പുറം സ്വദേശി മുജീബ് റഹ്മാനില്‍നിന്നും 874 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ഇയാള്‍ സ്വര്‍ണം മൂന്ന് കാപ്സ്യൂലുക്കളാക്കി ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയിലാണ് പിടിയിലായത്. രണ്ടാമത്തെ കേസില്‍ ബഹ്റിനില്‍ നിന്ന് എത്തിയ മറ്റൊരു മലപ്പുറം സ്വദേശിയായ സകീറില്‍ നിന്നും 968 ഗ്രാം സ്വര്‍ണവും പിടികൂടിയിട്ടുണ്ട്. ഇയാളും സ്വര്‍ണം നാല് ക്യാപ്സൂളുകള് ആക്കി ശരീരത്തിലെ രഹസ്യ ഭാഗത്ത് വെച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]