മലപ്പുറത്തെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് പോപുലര്‍ ഫ്രണ്ട് ബന്ധം; താക്കീത് നല്കി നേതൃത്വം സി.പി.എം നേതൃത്വം
മലപ്പുറം: സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് പോപുലര്‍ ഫ്രണ്ട് ബന്ധം. നടപടി വേണമെന്നു സി.പി.എം ലോക്കല്‍ കമ്മിറ്റിയില്‍ ആവശ്യം. താക്കീത് നല്കി നേതൃത്വം സി.പി.എം നേതൃത്വം. ആര്.എസ്.എസ്- എസ്.ഡി.പി.ഐ കലാപകാരികളെ ഒറ്റപ്പെടുത്താന്‍ സി.പി.എം സംസ്ഥാന വ്യാപകമായി കാമ്പയിന് നടത്തുന്നതിനിടയിലാണ് പോപുലര്‍ ഫ്രണ്ട് ബന്ധത്തില്‍ ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടിയുണ്ടായത്.
സി.പി.എം മലപ്പുറം വഴിക്കടവ് മണിമൂളി ബ്രാഞ്ച് സെക്രട്ടറി കൂടിയായ വഴിക്കടവ് ലോക്കല്‍ കമ്മിറ്റി അംഗം സര്‍ഫുദ്ദീന്‍ കറളിക്കാടിനെതിരെയാണ് ലോക്കല്‍ കമ്മിറ്റിയുടെ താക്കീത്. പോപുലര്‍ ഫ്രണ്ട് പാലക്കാട് എലപ്പുള്ളിപ്പാറ ഏരിയാ പ്രസിഡന്റ് സുബൈറിനെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ പോപുലര്‍ ഫ്രണ്ടിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന ‘ഏരിയാ പ്രസിഡന്റിനെ വെട്ടികൊലപ്പെടുത്തിയ ആര്.എസ്.എസ് ഭീകരതയില്‍ പ്രതിഷേധിക്കുക’ എന്ന പോസ്റ്റില്‍ കമന്റ് ചെയ്തതിനാണ് നടപടി. ‘അള്ളാഹു സ്വര്‍ഗം നല്കട്ടെ’ എന്നായിരുന്നു സര്‍ഫുദ്ദീന്‍ കറളിക്കാടിന്റെ സര്‍ഫുദ്ദീന്‍ സറഫു എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നുള്ള കമന്റ്.
പി.വി അന്‍വര്‍ എം.എല്‍.എയുടെ അടുത്ത അനുയായിയാണ് സര്‍ഫുദ്ദീന്‍. ഫേസ്ബുക്ക് പോസ്റ്റില്‍ സി.പി.എം വിശദീകരണം തേടിയപ്പോള്‍ ഏഴു വയസുകാരിയായ മകള്‍ അബദ്ധത്തില്‍ പോസ്റ്റ്ചെയ്തതെന്നായിരുന്നു സര്‍ഫുദ്ദീന്റെ മറുപടി. ഇത് വിശ്വാസയോഗ്യമല്ലെന്നും കര്‍ശന നടപടി വേണമെന്നും ലോക്കല്‍ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നെങ്കിലും നേതൃത്വം താക്കീതില്‍ ഒതുക്കുകയായിരുന്നു.
(ഫോട്ടോ അടിക്കുറിപ്പ്)
പേപുലര് ഫ്രണ്ട് ഫേസ്ബുക്ക് പേജില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കമന്റ്ും, സര്‍ഫുദ്ദീന്‍ കറളിക്കാടും
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]