മലപ്പുറത്ത് സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ച് 25കാരന് മരിച്ചു
മലപ്പുറം: മലപ്പുറം പരപ്പനങ്ങാടി താനൂര്‍ റോഡില്‍ ചിറമംഗലത്ത് വെച്ച് ബസ്സിടിച്ച് സ്കൂട്ടര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം. എറണാകുളം പള്ളുരുത്തി കുവത്തറ സ്വദേശി ഷംലയുടെ മകന് കെ.എന്‍.നിയാസ് (25) ആണ് മരിച്ചത്.
അപകടത്തെ തുടര്‍ന്ന് തല്‍ക്ഷണം മരണം സംഭവിച്ചു. ഇന്നലെ രാവിലെ 6 20 മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ മരിച്ച യുവാവ് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
തിരൂരില്‍ നിന്നും കോഴിക്കോട് പോവുകയായിരുന്ന സ്വകാര്യ ബസാണ് സ്കൂട്ടറില്‍ ഇടിച്ച് അപകടമുണ്ടായത്. യുവാവ് എറണാം കുളം ഭാഗത്തേക്ക് പോവുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




