മുസ്ലിംലീഗിനെ എല്‍.ഡി.എഫിലേക്കു ക്ഷണിച്ച ഇ.പി ജയരാജനെ സി.പി.എംതള്ളിക്കളഞ്ഞുവെങ്കിലും ജയരാജന്റെ അഭിപ്രായ പ്രകടനം നേതൃത്വത്തിന്റെ അറിവോടെയാണെന്നു സൂചന

മുസ്ലിംലീഗിനെ എല്‍.ഡി.എഫിലേക്കു ക്ഷണിച്ച ഇ.പി ജയരാജനെ സി.പി.എംതള്ളിക്കളഞ്ഞുവെങ്കിലും ജയരാജന്റെ അഭിപ്രായ പ്രകടനം നേതൃത്വത്തിന്റെ അറിവോടെയാണെന്നു സൂചന

മലപ്പുറം: രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളുമില്ല, ശാശ്വതമായ മിത്രങ്ങളുമില്ല. എന്നതാണ് കേരള രാഷ്ട്രീയത്തിലെ സ്ഥിതി. മുന്നണിമാറ്റങ്ങള്‍ പലപ്പോഴും മാറിമറിഞ്ഞു വരുന്ന കാഴ്ചയും കേരളം കണ്ടതുമാണ്. മുസ്ലിം ലീഗിനെ എല്‍.ഡി.എഫിലേക്കു ക്ഷണിച്ച ഇ.പി ജയരാജനെ സി.പി.എം തള്ളിക്കളഞ്ഞുവെങ്കിലും ജയരാജന്റെ അഭിപ്രായപ്രകടനം നേതൃത്വത്തിന്റെ അറിവോടെയാണെന്നു സൂചന.

ലീഗ് നിലപാട് അനുകൂലമായില്ലെന്നു മാത്രമല്ല ചക്കിനുവെച്ചത് കൊക്കിനുകൊണ്ടതിന്റെ ജാള്യത മറക്കാനായിരുന്നു സി.പി.എമ്മിന്റെ വിമര്‍ശനമെന്ന സംശയവും ബലപ്പെടുകയാണ്.

പുതുതായി ചുമതലയെടുത്ത എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ മുന്നണി വിപുലീകരിക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇതിനു പാര്‍ട്ടി നേതൃത്വത്തിന്റെ അറിവും സമ്മതവുമുണ്ട്.

പതിനൊന്ന് മണ്ഡലങ്ങളില്‍ ഘടകകക്ഷികളെ കൂട്ടിയിണക്കിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയം കൈവരിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് മുസ്ലിം ലീഗിനെയും റാഞ്ചാനൊരുശ്രമം നടത്തി നോക്കിയത്. എന്നാല്‍ വിജയിക്കാതായതോടെ കണ്‍വീനറെ കുറ്റപ്പെടുത്തി തടിയൂരുകയാണ് സി.പി.എം ചെയ്തത്. കണ്‍വീനറും പറഞ്ഞതില്‍ മലക്ക മറിയുന്ന കാഴ്ചയും കണ്ടു.

ചെറിയ ഘടകകക്ഷികളെ ലയിപ്പിച്ച് മുന്നണി ശക്തി വര്‍ധിപ്പിക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യം. കേരള കോണ്‍ഗ്രസ്(ബി), ഡെമോക്രാറ്റിക്ക് കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (എസ്)എന്നീ പാര്‍ട്ടികളോട് ലയിക്കാന്‍ എല്‍.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കടന്നപള്ളി രാമചന്ദ്രന്‍ നയിക്കുന്ന കോണ്‍ഗ്രസ് എസിനെ എന്‍.സി.പിയുമായി ലയിപ്പിക്കാനും മുന്നണി നേതൃത്വം ആഗ്രഹിക്കുന്നുണ്ട്. <യൃ>
മുസ്ലിം ലീഗിനെകൂടി കൂടെക്കൂട്ടിയില്‍ എല്‍.ഡി.എഫിന് മൂന്നാമതും ഭരണം ഉറപ്പിക്കാമെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള 20 സീറ്റും സ്വന്തമാക്കാമെന്നുമായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ലീഗിന്റെ നയനിലപാട് പുറത്തുവന്നതോടെ സി.പി.എം ജാള്യം മറക്കാനാണ് പുതിയ വിമര്‍ശനവും മലക്കം മറിയലുമായി രംഗത്തെത്തുകയുണ്ടായത്.

 

Sharing is caring!