14ഇനം താമരകളുമായി മലപ്പുറത്തെ അധ്യാപിക

മലപ്പുറം: മലപ്പുറം, മഞ്ചേരി കാരക്കുന്നിലെ ‘സൗഗന്ധികം’ എന്ന വീട് ഒരു പൂന്തോട്ടംകൂടിയാണ്. പലയിനം പൂക്കള്‍ക്കും പഴങ്ങള്‍ക്കും അലങ്കാരച്ചെടികള്ക്കുമിടയിലെ താരങ്ങള്‍ 14 ഇനം താമരകള്‍ തന്നെ. ഉദ്യാനപാലകയായി രജനി എന്ന അധ്യാപികയും.
കാരക്കുന്ന് എ.യു.പി. സ്കൂളിലെ അധ്യാപികയാണ് രജനി. സ്കൂള്‍ വിട്ടാല്‍ പിന്നെ രജനിയുടെ ലോകം ഈ തോട്ടമാണ്. വീടുള്‍പ്പെടെ 35 സെന്റ് സ്ഥലമേയുള്ളൂവെങ്കിലും ഒരു നഴ്സറിയിലും കാണാത്ത ജൈവവൈവിധ്യം ഇവിടെ കാണാം. ഗ്രീന്ക്ലൗഡ്, ബട്ടര്‍സ്കോച്ച്, ഗ്രീന്‍ ആപ്പിള്‍, ഹാര്ട്ട്ബ്ലഡ് ഡ്രോപ്പ്ബ്ലഡ്, ബുദ്ധ സൗണ്ട് അമിരി കമേലിയ എന്നൊക്കെ കേള്‍ക്കുമ്പോള്‍ വാ പൊളിക്കണ്ട. ഇതൊക്കെ രജനിയുടെ ഉദ്യാനത്തിലെ അപൂര്‍വ താമരയിനങ്ങളാണ്.
നാട്ടിലെങ്ങും കിട്ടാത്ത ഇവയൊക്കെ ഓണ്‍ലൈനായി വരുത്തി വളര്‍ത്തിയതാണ്. മിക്കതും പലതവണ പൂവിട്ടു. സഹസ്രദളം, ചൈനീസ് റെഡ് റോഷന്, അഫക്ഷന്‍ 16 ലിയാഗ്ലി, നേറ്റീവ് ലോട്ടസ് തുടങ്ങി ഇനിയുമുണ്ട് താമരകളിലെ താരങ്ങള്‍. താമര വളര്‍ത്തല്‍ ചെറിയ പണിയാണെന്ന് കരുതരുത്. ഭര്‍ത്താവും ബിസിനസ്സുകാരനുമായ ഇ. മുരളിയുടെ പൂര്‍ണസഹകരണം കൊണ്ടു മാത്രമാണ് ഇതെല്ലാം നടക്കുന്നതെന്ന് രജനി പറയുന്നു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി