പെണ്‍കുട്ടികള്‍ക്ക് നടുറോഡില്‍ മര്‍ദ്ദനമേറ്റ സംഭവം: പോലീസ് വീണ്ടും പെണ്‍കുട്ടികളുടെ മൊഴിയെടുത്തു
തേഞ്ഞിപ്പലം: കഴിഞ്ഞ ദിവസം പാണമ്പ്രയില്‍ പെണ്‍കുട്ടികള്‍ക്ക് നടുറോഡില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ തേഞ്ഞിപ്പലം പോലീസ് വീണ്ടും പെണ്‍കുട്ടികളുടെ മൊഴിയെടുത്തു. പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. കുടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
പ്രതിക്രൂരമായി മര്‍ദ്ദിച്ചിട്ടും തങ്ങളുടെ മൊഴി പോലും കൃത്യമായി രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായില്ലെന്ന പെണ്‍കുട്ടികളുടെ ആരോപണം ചര്‍ച്ചയായതിനെ തുടര്‍ന്നാണ് പോലീസ് വീണ്ടും മൊഴിയെടുക്കാന്‍ തയ്യാറായത്. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വിഴ്ച്ചയില്‍ എസ്.പി, വനിതാ കമ്മീഷന്‍ അടക്കമുളള ഉന്നത ഉദ്യോഗസ്ഥര്‍ക്കും പെണ്‍കുട്ടികള്‍ പരാതി നല്‍കിയിട്ടുണ്ട്.
പാണമ്പ്രയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ പതിനാറാം തിയതിയാണ് കേസിനാസ്പദമായസംഭവം. റോഡില്‍ സ്ത്രീകളെ ആക്രമിച്ചിട്ടും സ്റ്റേഷന്‍ ജാമ്യം നല്‍കിയതും വിവാദമായിട്ടുണ്ട്.
അതിനിടെ പ്രതിയായ ലീഗ് നേതാവിന്റെ മകനെ രക്ഷപെടുത്താന്‍ പോലിസ് ശ്രമിച്ചിട്ടുണ്ടന്ന ആരോപണങ്ങള്‍ ഉയര്‍ന്നു. അതേസമയം ദേശീയ പാതയില്‍ അപകടകരമായി വാഹനമോടിച്ച് സ്ത്രീകളെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍
അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ആര്‍.ടി.ഒ തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ നിര്‍ദ്ദേശം നല്‍കി.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]