നടുറോഡില്‍ യുവതികള്‍ക്ക് നേരെയുണ്ടായ ആക്രമണം യൂത്ത് ലീഗ് നേതാവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ

നടുറോഡില്‍ യുവതികള്‍ക്ക് നേരെയുണ്ടായ ആക്രമണം യൂത്ത് ലീഗ് നേതാവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ

പരപ്പനങ്ങാടി: 16-04-2022ന് തേഞ്ഞിപ്പലം പണമ്പ്രയില്‍ നടുറോഡില്‍ വച്ച് ബൈക്ക് യാത്രികരായ സഹോദരികള്‍ക്ക് നേരെയുണ്ടായ യൂത്ത് ലീഗ് നേതാവ് സിഎച്ച്ഇബ്രാഹിം ഷബീറിന്റെ അതിക്രൂരമായ മര്‍ദനത്തില്‍ ഡി വൈ എഫ് ഐ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുസ്ലിം ലീഗിനും യൂത്ത്‌ലീഗിനും സ്ത്രീ സമൂഹത്തോടുള്ള പ്രാകൃത മനോഭാവമാണ് ഇതിലൂടെ തെളിഞ്ഞുവന്നിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വാഹന തിരക്കേറിയ പാണമ്പ്ര ദേശീയ പാതയില്‍ അപകടകരമാം വിധം വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വാഹനം ഇടിച്ചുകയറ്റി അപായപ്പെടുത്താനും ശ്രമിച്ചു. ശേഷം കാറില്‍ നിന്നിറങ്ങി തലയ്ക്കും, മുഖത്തും മാരകമായി മര്‍ദ്ദിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറിയേറ്റ് ആവിശ്യപെട്ടു. യോഗത്തില്‍ എം. ബൈജു അദ്ധ്യക്ഷത വഹിച്ചു.യോഗത്തില്‍ ബ്ലോക്ക് സെക്രട്ടറി പി. വി അബ്ദുള്‍ വാഹിദ് ജില്ലാ കമ്മറ്റി അംഗം എ. വീരേന്ദ്ര കുമാര്‍ എന്നിവര്‍ സംസാരിച്ചു. മര്‍ദനത്തിനിരയായ സഹോദരികളുടെ വീട് ഡി വൈ എഫ് ഐ തിരുരങ്ങാടി ഭാരവാഹികളായ സെക്രട്ടറി പി. വി. അബ്ദുള്‍ വാഹിദ്, പ്രസിഡന്റ് എം. ബൈജു, മേഖല ഭാരവാഹികളായ കിരണ്‍ പാലക്കണ്ടി (സെക്രട്ടറി ), രഞ്ജിത്ത് (പ്രസിഡന്റ് )പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലര്‍ മമ്മിക്കകത്ത് ഷമീര്‍ എന്നിവര്‍ സന്ദര്‍ശിച്ചു

 

Sharing is caring!