മലപ്പുറം നടുവട്ടത്ത് ഓട്ടോറിക്ഷ ഇടിച്ച് 50കാരന്‍ മരിച്ചു

മലപ്പുറം നടുവട്ടത്ത് ഓട്ടോറിക്ഷ ഇടിച്ച് 50കാരന്‍ മരിച്ചു

എടപ്പാള്‍: നടുവട്ടത്ത് ഓട്ടോറിക്ഷ ഇടിച്ച് ചികിത്സയില്‍ കഴിഞ്ഞ ഗൃഹനാഥന്‍ മരിച്ചു.നടുവട്ടം ശുകപുരത്ത്
തച്ചാരവളപ്പില്‍ ഇബ്രാഹിം എന്ന ബാവ(50)ആണ് ഞായറാഴ്ച വൈകിയിട്ട് നാല് മണിയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചത്.ഏപ്രില്‍ 20ന് വൈകിയിട്ട് മൂന്ന് മണിയോടെ നടുവട്ടം സെന്ററില്‍ വെച്ചാണ് റോഡ് മുറിച്ച് കടക്കുന്നതിനിടെഇബ്രാഹിമിനെ ഓട്ടോറിക്ഷ ഇടിച്ചത്.ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം തൃശ്ശൂരിലെ സ്വകാര്യ ആശംപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.ഭാര്യ സഹീറ
മക്കള്‍: അനസ്, അന്‍സിയ

 

Sharing is caring!