സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് രൂപീകരിച്ചു

മലപ്പുറം: മലപ്പുറം സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് രൂപീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം പത്ത് അംഗ സെക്രട്ടറിയറ്റാണ് രൂപീകരിച്ചത്. ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്, വി എം ഷൗക്കത്ത്, വി പി സഖറിയ, ഇ ജയന്‍, വി പി അനില്‍കുമാര്‍, അഡ്വ കെ പി സുമതി, വി ശശികുമാര്‍, വി രമേശന്‍, പി കെ ഖലീമുദ്ദീന്‍, അബ്ദുല്ല നവാസ് എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങള്‍. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ശ്രീരാമകൃഷ്ണന്‍, വി പി സാനു, ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു
RECENT NEWS

അടിസ്ഥാന വികസനവും അക്കാദമിക് ഉന്നമനവും ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്
തേഞ്ഞിപ്പലം: വൈവിധ്യവത്കരണവും ആധുനികവത്കരണവും ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിനും നടപ്പു പദ്ധതികള്‍ വേഗത്തിലാക്കുന്നതിനും തുക നീക്കിവെച്ച് കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്. 721.39 കോടി രൂപ വരവും 752.9 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന [...]