മലപ്പുറം പാണമ്പ്രയില്‍ പെണ്‍കുട്ടികള്‍ക്ക് നടുറോഡില്‍ ക്രൂര മര്‍ദനം: പ്രതിയെ രക്ഷിക്കാന്‍ നീക്കം
മലപ്പുറം: യുവാവിന്റെ അപകടകരമായ ഡ്രൈവിംഗ് ചോദ്യംചെയ്തതോടെ കാര്‍ നിര്‍ത്തി ഇറങ്ങിവന്ന് സ്കൂട്ടി ഓടിക്കുകയായിരുന്ന സഹോദരികളായ പെണ്‍കുട്ടികളുടെ മുഖത്തടിച്ച് മര്‍ദനം. പ്രതിക്കെതിരെ കേസെടുത്തെങ്കിലും പോലീസും രാഷ്ട്രീയ നേതാക്കളും രക്ഷിക്കാന്‍ ശ്രമിക്കുന്നതായി മര്‍ദനമേറ്റ സഹോദരികള്‍
ഇക്കഴിഞ്ഞ 16 ന് മലപ്പുറം പാണമ്പ്രയില്‍ അമിതവേഗതയില്‍ ഡ്രൈവ് ചെയ്ത് വന്ന യുവാവ് സ്കൂട്ടിയില്‍ വരികയായിരുന്ന പെണ്‍കുട്ടികളുടെ വാഹനം അപകടത്തില്‍പ്പെടുന്ന രീതിയില്‍ തെറ്റായ വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്യുകയൂം ഇത് ചോദ്യംചെയ്തതോടെ പെണ്‍കുട്ടികളെ നടുറോഡില്‍വെച്ച് മര്‍ദിച്ചത്. പരപ്പനങ്ങാടി സ്വദേശികളും സഹോദിമാരുമായ അസ്ന, ഹംന എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറാണ് സഹോദരിമാരായ പെണ്‍കുട്ടികളെ മര്‍ദ്ദിച്ചത്. ഷബീര്‍ വാഹനത്തില്‍നിന്ന് ഇറങ്ങിവന്ന് അസ്നയുടെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മറ്റൊരു യാത്രക്കാരനാണ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ തേഞ്ഞിപ്പലം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു കേസെടുത്തെങ്കിലും കേസ് ഒത്തുതീര്‍പ്പിനുള്ള ശ്രമമാണുണ്ടായതെന്നും സ്റ്റേഷന് ജാമ്യത്തില്‍ പ്രതിയെ വിട്ടയച്ചതെന്നും മര്‍ദനമേറ്റ സഹോദരികള്‍ പറയുന്നു. കോഴിക്കോട്നിന്നും മലപ്പുറത്ത് പോകുന്ന വഴിയെയാണ് സംഭവമുണ്ടായത്.
അമിതവേഗത്തില്‍ കാറോടിച്ചെത്തിയ ഇബ്രാഹിം ഷബീര്‍ പെണ്‍കുട്ടികളോടിച്ച വാഹനം അപകടത്തില്‍പ്പെടുന്ന രീതിയില്‍ തെറ്റായ വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്തപ്പോള്‍ പെണ്‍കുട്ടികളുടെ വാഹനം മറിയാനായിപോയി. ഇതോടെയാണ് അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്തത്.
അതേ സമയം പ്രതിക്കു വലിയ രാഷ്ട്രീയ സ്വാധീനമുണ്ടെന്നും ഇയാള്‍ മുസ്ലിംലീഗ് പ്രവര്‍ത്തകനാണെന്നും ഇതോടെയാണ് പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടായെന്നും പെണ്‍കുട്ടികള്‍ പറയുന്നു.
കേസ് ഒഴിവാക്കാന്‍ ആദ്യം നാട്ടുകാരില്‍ ചിലര്‍വന്നു. നടുറോഡില്‍വെച്ച് മുഖത്തടിച്ചിട്ടും ക്രൂരമായ മര്‍ദിച്ചിട്ടും നിസാരമായ വകുപ്പുകളാണ് പ്രതിക്കെതിരെ പൊലീസ് ചുമത്തിയതെന്നും പരാതികള്‍ ഉഉയര്ന്നിട്ടുണ്ട്. നിങ്ങള്‍ നോക്കി ഓടിക്കണ്ടേ എന്നാണ് പൊലീസ് ഞങ്ങളോട് പറഞ്ഞതെന്നും അപകട രീതിയില്‍ വണ്ടിയോടിച്ചയാള്‍ക്കു കുഴപ്പമില്ലെന്ന രീതിയിലാണ് സംസരിച്ചതെന്നും പെണ്‍കുട്ടികള്‍ പറയുന്നു. തങ്ങളെ അക്രമിക്കുന്നതിന് വീഡിയോ തെളിവുണ്ട്. പ്രതിയുടെ കുടുംബത്തിന്റെ രാഷ്ട്രീയ സ്വാധീനംവെച്ച് കേസ് ഒതുക്കിത്തീര്‍ക്കാനാണ് ശ്രമമെന്നും പെണ്‍കുട്ടികള്‍ പരാതിപ്പെട്ടു.
RECENT NEWS
ഡാൻസാഫ് പിരിച്ചു വിടണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ്
മലപ്പുറം: ലഹരി മാഫിയകളെ കണ്ടെത്തി പിടികൂടുന്നതിന് ഊന്നൽ നൽകി മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ രൂപീകരിച്ച ഡാൻസാഫ് സകല നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടുവെന്ന് പുറത്ത് വന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്ക്വാഡ് പിരിച്ച് വിടണമെന്ന് [...]