നൂറില്‍ പരം പത്തുമണി പൂക്കളുടെ ശേഖരമുള്ള മലപ്പുറത്തെ ഒരു വീട്

നൂറില്‍ പരം പത്തുമണി പൂക്കളുടെ ശേഖരമുള്ള മലപ്പുറത്തെ ഒരു വീട്

മലപ്പുറം: നൂറില്‍ പരം പത്തുമണി പൂക്കളുടെ ശേഖരമുള്ള ഒരു വീടുണ്ട് മലപ്പുറം പെരിന്തല്‍മണ്ണയില്‍. കാവുങ്ങല്‍പറമ്പ് സ്വദേശി ഹരിഹരന്റെ വീട്ടുമുറ്റത്താണ് പത്തുമണി മുല്ല പൂക്കളുടെ അപൂര്‍വ്വ ഇനം ശേഖരമുള്ളത്. വിവിധ നിറത്തിലുള്ള നൂറില്‍ കൂടുതല്‍ പത്തുമണി പൂക്കളാണ് ഹരിഹരന്റെ വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ ഇതിനകം വിരിഞ്ഞു കഴിഞ്ഞത്. സംസ്ഥാനത്തിന്റെ അകത്തു നിന്നും പുറത്തു നിന്നുമായി ശേഖരിച്ചതാണ് ഈ പത്തുമണി പൂക്കളുടെ ശേഖരം എന്ന് ഹരിഹരന്‍ പറയുന്നു.

പൂക്കളെ ഇഷ്ടപ്പെടുന്ന ഏതൊരാളിന്റെയും കണ്ണിന് മനോഹരമായ കുളിര്‍മയേകുന്ന കാഴ്ചകള്‍ ആണ് ഹരിഹരന്റെ പൂന്തോട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്. പൂക്കള്‍ പല നിറത്തില്‍ ഉണ്ടായതോടെ ഇതിനെല്ലാം ആവശ്യക്കാരും വര്‍ദ്ധിച്ചു. ഇതോടെ പിന്നീട് വീട്ടുമുറ്റത്ത് ഒരു സംരംഭം എന്ന നിലയില്‍ പൂന്തോട്ടത്തെ മാറ്റി എടുക്കുകയായിരുന്നു. ഇതോടെ വീട്ടിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്കും വര്‍ദ്ധിച്ചു പിന്നീട് ഒന്നും നോക്കാതെ ചെടി വളര്‍ത്തല്‍ ഒരു സംരംഭമായി അങ്ങോട്ട് മാറ്റുകയായിരുന്നു.

നിലവില്‍ ഓണ്‍ലൈന്‍ വഴി കേരളത്തിനകത്തും പുറത്തുമുള്ളവര്‍ ചെടി ആവശ്യപ്പെടുന്നുണ്ട്. ഇതിനുപുറമെ ഇവിടെ സന്ദര്‍ശനത്തിന് എത്തുന്നവരും പൂക്കളുടെ മനോഹര കാഴ്ച കണ്ടു ചെടികളുമായി വീട്ടിലേക്ക് മടങ്ങുന്നു. നേരിട്ടെത്താത്തവര്‍ക്ക് കൊറിയറിലും ചെടി അയച്ചു കൊടുക്കുന്നുണ്ട്. നല്ല ശ്രദ്ധയും പരിചരണവും നല്‍കി വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്താല്‍ നല്ല വരുമാനം നല്‍കുന്നവയാണ്
ഈ കുഞ്ഞു പൂക്കള്‍ എന്നും ഹരിഹരന്‍ പറയുന്നു.

 

Sharing is caring!