മലപ്പുറത്തെ ഒമ്പതാം ക്ലാസുക്കാരിക്ക് ഐഎസ്ആര്‍ഒയുടെ ക്ഷണം

മലപ്പുറത്തെ ഒമ്പതാം ക്ലാസുക്കാരിക്ക് ഐഎസ്ആര്‍ഒയുടെ ക്ഷണം

രാമപുരം: മലപ്പുറം തിരൂര്‍ക്കാടിന്റെ അഭിമാനമായിഫഹ്മി പറക്കുകയാണ്
സ്വപ്നങ്ങളുടെ ലോകത്തേക്ക്, ഐഎസ്ആര്‍ഒ സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിവരുന്ന യങ് സയന്റിസ്റ്റ് പ്രോഗ്രാമിലേക്ക് കെ.ടി ഫഹ്മി ക്ക് ക്ഷണം, തിരൂര്‍ക്കാട് എ എം ഹയസെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യര്‍ത്ഥിനിയാണ് ഫഹ്മി. രാജ്യത്തിന്റെ ഭാവി നിര്‍മാണ ഘടകമായ യുവാക്കള്‍ക്കിടയില്‍ ശാസ്ത്രസാങ്കേതിക രംഗത്തെ ഉയര്‍ന്നുവരുന്ന പ്രവണതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് പരിപാടി നടത്തിവരുന്നത്. ഇന്ത്യയില്‍ നിന്നും ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന 150 പേരെയാണ് ഐഎസ്ആര്‍ഒ ഇതിനായി ലക്ഷ്യമിടുന്നത്. 5 ബാച്ചുകളായി രണ്ടാഴ്ചത്തോളം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്ര സാങ്കേതിക മേഖലയിലെ പ്രമുഖരുടെ ക്ലാസുകളും അഭിമുഖങ്ങളും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രം സന്ദര്‍ശിക്കാനുള്ള അവസരവും ലഭിക്കും.വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, തിരുവനന്തപുരം, യുആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ , ബെംഗളൂരു, സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ , അഹമ്മദാബാദ്, നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍, ഹൈദരാബാദ്, നോര്‍ത്ത്-ഈസ്റ്റ് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ , ഷില്ലോങ് എന്നിവിടങ്ങളിലായാണ് ക്യാമ്പ് നടക്കുന്നത്. തിരൂര്‍ക്കാട് സ്‌കൂളിലെ അധ്യാപിക ഫെബിന ടീച്ചറുടേയും കുളത്തൂര്‍ താഴത്തേതില്‍ മുഹമ്മദ് ഇബ്രാഹിമിന്റെയും മകളാണ് ഫഹ്മി.

 

 

 

Sharing is caring!