തിരൂരില്‍ 4കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍

തിരൂരില്‍ 4കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍

തിരൂര്‍ : തീരദേശമേഖലയില്‍ വില്‍പ്പനക്കായി എത്തിച്ച നാലുകിലോ കഞ്ചാവുമായി അരിക്കാഞ്ചിറ കോളനി സ്വദേശിയെ തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജു ജോസും പാര്‍ട്ടിയും പിടികൂടി. വെട്ടം അരിക്കാഞ്ചിറ സ്വദേശി തട്ടേക്കാനകത്ത് മുന്‍ഷി(35)യെ ആണ് വീട്ടിനുള്ളില്‍ കഞ്ചാവ് സൂക്ഷിച്ചുവെച്ചതിന് എക്‌സൈസ് അറസ്റ്റ് ചെയ്തത്.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുന്‍ഷിയുടെ വീടിനുള്ളില്‍ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത് . തീരദേശ മേഖലയില്‍ ചെറുപ്പക്കാര്‍ക്ക് ചില്ലറ വില്‍പ്പനക്കായി എത്തിച്ചതാണ് കഞ്ചാവെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ എകസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ചില്ലറ വില്‍പന നിരക്ക് അനുസരിച്ച് 2 ലക്ഷം രൂപ വിലയുള്ള കഞ്ചാവാണിത്.
ഇയാള്‍ക്ക് കഞ്ചാവ് നല്‍കിയ മൊത്ത വിതരണക്കാരനെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. റെയിഡില്‍ തിരൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിത ഒ. പ്രിവന്റീവ് ഓഫീസര്‍മാരായ വി.കെ സൂരജ്, എല്‍.ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ധനേഷ്, സമേഷ്, റിഞ്ചോ വര്‍ഗ്ഗീസ്, ഡവര്‍ പ്രമോദ് എന്നിവര്‍ പങ്കെടുത്തു.

 

Sharing is caring!