പ്രധാനമന്ത്രി ഇടപെടണമെന്ന് മുസ്ലിംലീഗ്
ചെന്നൈ: കലാപബാധിത പ്രദേശമായ ജഹാംഗീര്‍പുരി നശീകരണത്തിന്റെയും നിസ്സഹായതയുടെയും പ്രതീകമായി മാറിയെന്നും ഇത് രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക്മേല് പതിഞ്ഞ തീരാകളങ്കമാണന്നും മുസ്ലിംലീഗ്. ദേശീയ അധ്യക്ഷന്‍ പ്രൊഫ ഖാദര്‍ മൊയ്തീന് പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പ്രധാനമന്ത്രിക്കെഴുതിയ കത്തിലാണ് മുസ്ലിം സമുദായം രാജ്യത്ത് നേരിടുന്ന ദയനീയ സാഹചര്യം വിശദീകരിച്ചത്. നീതിയും ന്യായവും പാലിക്കപ്പെടുന്നില്ലന്നും ദല്‍ഹി ബിജെപി നേതാവ് മുസ്ലിം കയ്യേറ്റക്കാരെ കുടിയൊഴിപ്പിക്കാനെഴുതിയ കത്തിന്റെ മറവിലാണ് യാതൊരു ചട്ടവും പാലിക്കാതെ അധികൃതര്‍ ബുള്‍ഡോസറുമായി ഒഴിപ്പിക്കാനെത്തിയതെന്നും നേതാക്കള്‍ കുറ്റ്പ്പെടുത്തി. സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടായിരുന്നില്ലങ്കില്‍ കൂടുതല്‍ ദുരിതം ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുമായിരുന്നു. ബുള്‍ഡോസര്‍ രാഷ്ട്രീയം ഉത്തര്‍പ്രദേശിലും ഗുജറാത്തിലും മധ്യപ്രദേശിലുമൊക്കെ തുടര്‍ക്കഥയാവുകയാണ്. മുസ്ലിംകളാണ് വംശീയ നീതിനിഷേധത്തിന്റെ ഇരകള്‍. രാജ്യത്തിന്റെ മതനിരപേക്ഷതയും സൗഹാര്‍ദ്ദവും സംരക്ഷിക്കുവാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]