ആർഎസ്എസിനെ ആണ് ആദ്യം നിരോധിക്കേണ്ടത് എന്ന കോടിയേരിയുടെ പ്രസ്താവന പോപ്പുലർ ഫ്രണ്ട് -സിപിഎം കൂട്ടുകെട്ടിന്റെ തെളിവ്.- സി . കൃഷ്ണ കുമാർ
ആർഎസ്എസിനെ ആണ് ആദ്യം നിരോധിക്കേണ്ടത് എന്ന കോടിയേരിയുടെ പ്രസ്താവന പോപ്പുലർ ഫ്രണ്ട് -സിപിഎം കൂട്ടുകെട്ടിന്റെ തെളിവ്.- സി . കൃഷ്ണ കുമാർ
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ടേ എന്ന ചോദ്യത്തിന് ആർഎസ്എസിനെ ആണ് ആദ്യം നിരോധിക്കേണ്ടത് എന്ന കോടിയേരിയുടെ പ്രസ്താവന പോപ്പുലർ ഫ്രണ്ട് -സിപിഎം കൂട്ടുകെട്ടിന്റെ വ്യക്തമായ തെളിവാണ് എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ . സി കൃഷ്ണകുമാർ പ്രസ്താവിച്ചു.
രാജ്യവ്യാപകമായി കലാപങ്ങളും രാജ്യദ്രോഹ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ വക്താവായി സിപിഎം സംസ്ഥാന സെക്രട്ടറി മാറിയിരിക്കുന്നു.
പിണറായി -കൊടിയേരി നിർദേശപ്രകാരമാണ് പോലീസ് പോപ്പുലർ ഫ്രണ്ടിനെതിരെ ശക്തമായ നടപടി എടുക്കാത്തത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാലക്കാട് ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികൾ നൂറുകണക്കിന് പോലീസും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഉള്ള സമയത്താണ് ജില്ലാ ആശുപത്രിയിലും ,സുബൈറിന്റെ ശവസംസ്കാര ചടങ്ങ് നടന്ന എലപ്പുള്ളി യിലും എത്തിയത്.
മലമ്പുഴ എംഎൽഎയും ,സിപിഎം നേതാവുമായ ശ്രീ എ .പ്രഭാകരൻ പോലീസ് പറയുന്നതിനു മുമ്പുതന്നെ സുബൈർ വധത്തിനു പിന്നിൽ ഉള്ള കാരണം സംഘത്തിൻറെ കൊലപാതകമാണെന്ന് പ്രസ്താവനയുമായി രംഗത്തുവന്നു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള മുൻകൂർ അനുവാദം നൽകുന്ന വിധമാണ് ശ്രീ എ .പ്രഭാകരന്റെ പ്രസ്താവന. സിപിഎം നേതാക്കളുടെ ഇത്തരത്തിലുള്ള പ്രസ്താവനകളും മറ്റുമാണ് പോപ്പുലർ ഫ്രണ്ടിനെ സംസ്ഥാനത്ത് വ്യാപകമായി കൊലപാതകങ്ങളും രാജ്യ വിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നതിനു പ്രേരിപ്പിക്കുന്നത് എന്നും കൃഷ്ണകുമാർ പറഞ്ഞു
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]