ഗുഡ്സ് വാഹനങ്ങള്‍ കവര്‍ച്ച ചെയ്ത് വില്പന നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

മലപ്പുറം: ഗുഡ്സ് വാഹനങ്ങള്‍ കവര്‍ച്ച ചെയ്ത് വില്പന നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട് ഫറോക്ക് സ്വദേശി കക്കാട്ട് പറമ്പ് അബ്ദുസലാം(37)നെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഏതാനു മാസങ്ങള്‍ക്ക് മുമ്പ് ചങ്ങരംകുളം സ്റ്റേഷന് അതിര്‍ത്തിയില്‍ നിന്നായി മൂന്ന് ഗുഡ്സ് വാഹനങ്ങളാണ് ഇയാള്‍ കവര്‍ച്ച ചെയ്തത്.കാളാച്ചാല്‍ കുറ്റിപ്പാല വളയംകുളം എന്നിവിടങ്ങളില്‍ നിന്ന് മോഷണം പോയ വാഹനങ്ങള്‍ ഇയാളാണ് കവര്‍ച്ച നടത്തിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.ഒരു വര്‍ഷം മുമ്പ് ചിയ്യാനൂര്‍ പാടത്ത് നിന്ന് ഗുഡ്സ് വാഹനം കവര്‍ച്ച ചെയ്ത സംഭവത്തില്‍ നേരത്തെ ഇയാള്‍ ചങ്ങരംകുളം പോലീസിന്റെ പിടിയിലായിരുന്നു.കോഴിക്കോട് ,മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലായി സമാനമായ നിരവധി വാഹന കവര്‍ച്ച കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.
കവര്‍ച്ച നടത്തുന്ന വാഹനങ്ങള്‍ തമിഴ്നാട്ടില്‍ കൊണ്ട് പോയി മറിച്ച് വില്പന നടത്തുകയാണ് ഇയാളുടെ രീതിയെന്നും ഇയാളുടെ കൂട്ടാളികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് തുടരുന്നുണ്ടെന്നു അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.തിരൂര്‍,ആലത്തൂര്‍,ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി മാരുടെ കീഴിലുള്ള സ്ക്വോഡ് അംഗങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ വലയിലാക്കിയത്.
ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ എസ്.ഐ ഹരിഹരസൂനു,എ.എസ്.ഐ ശിവകുമാര്‍, സി.പി.ഒ സുരേഷ്,എന്നിവര്‍ ചേര്‍ന്നാണ് പ്രതിയ പിടികൂടിയത്.പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]