മലപ്പുറം ചാത്തല്ലൂരില്‍ മലയില്‍ കാണാതായ 11 കാരനെ കണ്ടെത്തി

മലപ്പുറം ചാത്തല്ലൂരില്‍ മലയില്‍ കാണാതായ 11 കാരനെ കണ്ടെത്തി

മലപ്പുറം: മലപ്പുറം എടവണ്ണ പടിഞ്ഞാറേ ചാത്തല്ലൂരില്‍ കാണാതായ 11 കാരനെ കണ്ടെത്തി. വീടിനു സമീപത്തെ മലയിലേക്ക് കുട്ടി കയറിയെന്ന സംശയത്തെ തുടര്‍ന്ന് തെരച്ചില്‍ ആരംഭിച്ചിരുന്നു. വീടിനു സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
ഇന്ന് രാത്രി ഏഴുമണിയോടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ വീടിനു സമീപം റബ്ബര്‍ തോട്ടമുണ്ട്. ഇതിനു സമീപം മലയുമുണ്ട്. റബ്ബര്‍ തോട്ടത്തിലുടെ മലയുടെ ഭാഗത്തേക്ക് കുട്ടി പോകുന്നത് കണ്ടുവെന്നാണ് ചിലര്‍ സംശയം പ്രകടിപ്പിച്ചത്. ഇതിനു പിന്നാലെ പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ് റബ്ബര്‍ തോട്ടത്തില്‍ നിന്നും കുട്ടിയെ കണ്ടെത്തിയത്.

 

Sharing is caring!