കൊലപാതകങ്ങള്‍ക്ക് മതപരമായ മഹത്വം നല്‍കുന്ന അജണ്ട സമസ്തക്കില്ലെന്നും അത് പാടില്ലെന്നും എം.ടി അബ്ദുല്ലമുസ്ല്യാര്‍

കൊലപാതകങ്ങള്‍ക്ക് മതപരമായ മഹത്വം നല്‍കുന്ന അജണ്ട സമസ്തക്കില്ലെന്നും അത് പാടില്ലെന്നും എം.ടി അബ്ദുല്ലമുസ്ല്യാര്‍

മലപ്പുറം: കൊലപാതകങ്ങള്‍ക്ക് മതപരമായ മഹത്വം നല്‍കുന്ന അജണ്ട സമസ്തക്കില്ലെന്നും അത് പാടില്ലെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ പറഞ്ഞു. പാലക്കാട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. എല്ലാ മതവിഭാഗങ്ങളോടും വളരെ സൗഹാര്‍ദത്തിലും സ്നേഹത്തിലും ഇടപെടാനും എല്ലാവര്‍ക്കും ഗുണം കാംക്ഷിച്ചു കൊണ്ടുള്ള രീതി നടപ്പിലാക്കാനും മാത്രമേ സമസ്തക്ക് അറിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാഹം വിദ്യാഭ്യാസത്തിന് തടസ്സമവേണ്ടതില്ലെന്ന് സമസ്തയുടെ മുശാവറ തീരുമാനം മാത്രമല്ലെന്നും ലോകടിസ്ഥാനത്തില്‍ തന്നെയുള്ള നിലപാടാണെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അബ്ദുല്ല മുസ്ലിയാര്‍ പറഞ്ഞു. സമസ്തയുടെ കീഴില്‍ വളാഞ്ചേരി മര്‍കസില്‍ നിന്ന് തുടങ്ങിയ നല്ല വിദ്യാഭ്യാസ സംവിധാനമാണ് വഫിയ്യ. വാഫി സംവിധാനത്തിന്റെ നടത്തിപ്പുകാരായ സി.ഐ.സി എടുത്ത ചില തീരുമാനങ്ങള്‍ സമസ്ത ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അതില്‍ ഉടന്‍ ശുഭകരമായ തീരുമാനമുണ്ടാകും.

സി.ഐ.സിയുമായി ബന്ധപ്പെട്ട പരസ്യം സുപ്രഭാതം ഒഴിവാക്കിയതല്ല. നിലനില്‍ക്കുന്ന ചില വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിച്ച ശേഷം നല്‍കുന്നതാണ് ഭംഗി എന്ന അഭിപ്രായത്തില്‍ മുശാവറ അംഗങ്ങള്‍ കൂടിയാലോചിച്ച് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതാണ്. പത്രജീവനക്കാരാണ് ഈ തീരുമാനമെടുത്തതെന്ന ആരോപണം അടിസ്ഥാനരഹിരഹിതമാണ്. വസ്തുത മനസിലാക്കാതെ സമൂഹമാധ്യമങ്ങളില്‍ എന്തും എഴുതാമല്ലോയെന്നും ചോദ്യത്തിനു മറുപടിയായി എം.ടി അബ്ലുല്ല മുസ്ലിയാര്‍ പറഞ്ഞു. സമസ്ത പൊതുപരീക്ഷ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Sharing is caring!