മലപ്പുറത്ത് ഗൃഹനാഥന്‍ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറത്ത് ഗൃഹനാഥന്‍ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം: ഗൃഹനാഥനെ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി ഇരുമ്പുചോല ചെമ്പന്‍ വീട്ടില്‍ താമസിക്കുന്ന കണ്ണിപ്പറമ്പന്‍ കമ്മദിന്റെ മകന്‍ ആലസ്സന്‍ ഹാജി(62) ആണ് ഇന്നു പുലര്‍ച്ചെ നാലുമണിയോടെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. താനൂരില്‍നിന്നും ഫയര്‍ ഫൊഴ്സും നാട്ടുകാരും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മുന്‍പ് ചെമ്മാട് ഓട്ടോ ഡ്രൈവര്‍ ആയിരുന്നു.
മാതാവ് : ബിയ്യാത്തുട്ടി. ഭാര്യ :ഫാത്തിമ. മക്കള്‍: ഫൈസല്‍, ഫൗസിയ , ജസീന. മരണത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിച്ചു.തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.

 

Sharing is caring!