മലപ്പുറത്ത് ആനയെ നിര്‍ബന്ധിച്ച് മുസ്ലിമാക്കുന്നുവെന്ന് പ്രചരണം
മലപ്പുറം: മലപ്പുറം അരീക്കോട് കീഴുപറമ്പ് പഴംപറമ്പില്‍ അപകടകരമായ രീതിയില്‍ ആനയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ പിതാവും മകനും നേരെ ആനയുടെ ആക്രമണമുണ്ടായ സംഭവം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വലിയ പിടിയേക്കല്‍ നബീലും നാലു വയസ്സുകാരന്‍ മകനും തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നത്. തൃക്കളയൂര്‍ ക്ഷേത്രത്തിനടുത്ത് പനപട്ട കഴിച്ചുകൊണ്ടിരിക്കുന്ന ആനയ്ക്ക് ഭക്ഷണം നല്‍കാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ആദ്യം പിതാവ് ആനക്ക് സ്വന്തം കയ്യില്‍ വെച്ച് എന്തൊ ഭക്ഷണം നല്‍കി. തുടര്‍ന്ന് മകനെ സന്തോഷിപ്പിക്കാന്‍ അവന്റെ കയ്യില്‍ ഭക്ഷണം വെച്ചുകൊടുത്ത് ആനയുടെ തുമ്പി കൈയിലേക്ക് നീട്ടുകയായിരുന്നു. പെടുന്നനെ മകനെ ആന തുമ്പി കൈയില്‍ ചുറ്റിയെടുത്തെങ്കിലും നബീല്‍ വലിച്ചെടുത്ത് പുറത്തേക്കെറിയുകയായിരുന്നു.
എന്നാല്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ ഉത്തരേന്ത്യയില്‍ പ്രചരിക്കുന്നത് കടുത്ത വര്‍ഗീയ വിഷം നിറച്ചു കൊണ്ടാണ്. ആനക്ക് മാംസം കൊടുത്ത് ആനയെ മുസ്ലിമാക്കാനുള്ള ശ്രമം എന്ന തലക്കെട്ടോടെയാണ് ഈ വീഡിയൊ പരക്കുന്നത്. വിഡീയോക്ക് തീര്‍ത്തും വര്‍ഗീയ വിഷം പുരട്ടിയാണ് ഉത്തരേന്ത്യയില്‍ പ്രചരിക്കുന്നത്. ആനയെ മാസം തീറ്റിക്കാന്‍ മുസ്ലിം യുവാവും കുട്ടിയും കൂടി ശ്രമിക്കുന്നു എന്നാണ് ചിലരുടെ വര്‍ഗീയ ഭാഷ്യം. ആനയെ ഉള്‍പ്പെടെ ഇസ്ലാമിലേക്ക് മതം മാറ്റാനാണ് മുസ്ലിങ്ങള്‍ ശ്രമിക്കുന്നതെന്നും പ്രചരിക്കുന്നു. തീവ്ര ഹിന്ദുത്വം പ്രചരിപ്പിക്കുന്ന ചില റ്റ്വിറ്റര്‍ അക്കൗണ്ടുകളാണ് വീഡിയൊ ഉപയോഗിച്ച് വര്‍ഗീയ പ്രചാരണം നടത്തുന്നത്. ‘ഇവര്‍ ജന്മനാ വിഡ്ഢികളാണൊ അതൊ ആനയെ മുസ്ലിമാക്കുകയൊ’ എന്നെല്ലാമാണ് വീഡിയൊ പങ്കുവെച്ചുകൊണ്ട് മറ്റുചില വര്‍ഗീയ വാദികള്‍ ചോദിക്കുന്നത്.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]