മലപ്പുറത്ത് ബാലികയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവിന് ജാമ്യമില്ല
മഞ്ചേരി : പതിനഞ്ചുകാരിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി നിരസിച്ചു. തിരുരങ്ങാടി മാതാംകുളം കുമ്മിണിപ്പറമ്പ് മണ്ണാരക്കല്‍ ജിഷാദ് (26) ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. വാട്സ്ആപ്പിലൂടെ പരിചയപ്പെട്ട യുവാവ് കുട്ടിയുടെ നഗ്‌ന ഫോട്ടോകള്‍ അയപ്പിച്ച ശേഷം ഈ ഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. 2019 ജൂണ്‍ 10ന് വൈകീട്ട് 5.15ന് വെളിമുക്ക് എയുപി സ്‌കൂള്‍ മൈതാനത്തു നിന്നും കുട്ടിയെ കാറില്‍ കയറ്റി വാഹനത്തില്‍ വെച്ച് ബലാല്‍സംഗം ചെയ്തുവെന്ന കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2022 മാര്‍ച്ച് 22ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. താനൂര്‍ ഡി വൈ എസ് പി മൂസ വള്ളിക്കാടനാണ് കേസന്വേഷിക്കുന്നത്.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]