പുതുപൊന്നാനി മുനമ്പം ബീവി ജാറം കമ്മിറ്റി ഓഫീസിൽ മോഷണം
രണ്ട് ലക്ഷം രൂപ നഷ്ടമായതായി പരാതി
പുതുപൊന്നാനി :പുതുപൊന്നാനി മുനമ്പം ബീവി ജാറം കമ്മിറ്റി ഓഫീസിൽ മോഷണം. രണ്ട് ലക്ഷം രൂപ നഷ്ടമായതായി കണ്ടെത്തി.ഇതിനു പുറമെ ഓഫീസിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപ കൂടി നഷ്ടമായതായി കമ്മറ്റി ഭാരവാഹികൾ പരാതി നൽകി. ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.ഞായറാഴ്ചപുലർച്ചെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരനാണ് ഓഫീസിൽ മോഷണം നടന്നുവെന്ന് മനസിലായത്.തുടർന്ന് പൊന്നാനി പൊലീസിൽ വിവരമറിയിക്കുകയും സി.ഐ വിനോദ് വലിയാറ്റൂരിൻ്റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധിക്കുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇവിടെ തീർത്ഥാടനത്തിന് എത്തിയയാളായിരിക്കാം മോഷണം നടത്തിയതെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.ഡോഗ് സ്ക്വാഡും ,വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]