ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം മേലാറ്റൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു
ജിദ്ദ: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ജിദ്ദയില്‍ മരിച്ചു. മലപ്പുറം മേലാറ്റൂര്‍ അലനല്ലൂര്‍ സ്വദേശി കോര്‍ണകത്ത് അബ്ദുല്‍ കരീം (53) ആണ് മരിച്ചത്. ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജിദ്ദ ദഅബാന്‍ ഡിസ്ട്രിക്ടില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. പിതാവ്: മുഹമ്മദ് കോര്‍ണകത്ത്, മാതാവ്: ആയിഷ, ഭാര്യ: ആയിഷ. മരണാന്തര നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോയി ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]