പക്ഷാഘാതം: മലപ്പുറം കോഴിച്ചെന സ്വദേശി സലാലയില്‍ മരിച്ചു

മലപ്പുറം കോട്ടക്കല്‍ കോഴിച്ചെന സ്വദേശി കള്ളിയത്ത് കുണ്ടില്‍ മുഹമ്മദ് റഫീഖ് ( 47) സലാലയില്‍ നിര്യാതനായി. പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി ഔഖത്തിലെ ഒരു സ്വദേശി പ്രമുഖന്റെ വീട്ടില്‍ ജോലി ചെയ്ത് വരികയാണ്. ഭാര്യ സുബൈദ മൂന്ന് മക്കളുണ്ട്. മൃതദേഹം സലാലയില്‍ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
RECENT NEWS

പുത്തനത്താണിയിൽ സ്കൂൾ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പുത്തനത്താണി: ചേരുലാൽ ഹൈസ്ക്കൂളിലെ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത്തനത്താണിക്കടുത്ത് ചേരുലാൽ ഹൈസ്കൂൾപടി എടത്തട്ടത്തിൽ സക്കീർ മാസ്റ്ററുടെ ഭാര്യ ജസിയ (46) ആണ് മരിച്ചത്. വീടനകത്ത് വെച്ച് പൊള്ളലേറ്റ നിലയിലാണ് കണ്ടെത്. ഗ്യാസ് [...]