ന്യൂമോണിയ ബാധിച്ച് മലപ്പുറം കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ മരിച്ചു

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ താമസിക്കുന്ന ആനക്കച്ചേരി മുജീബ് റഹ്മാന്‍ (42) ജിദ്ദയില്‍ നിര്യാതനായി. ന്യൂമോണിയ ബാധിച്ച് കഴിഞ്ഞ മൂന്നാഴ്ചയായി ജിദ്ദ നാഷനല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
പിതാവ്: ആനക്കച്ചേരി കുഞ്ഞാന്‍, ഭാര്യ: വലിയപറമ്പ് മാണിശ്ശേരി ഏറിയാടന്‍ ജമീല, മക്കള്‍: മുഹമ്മദ് സിനാന്‍, ആയിശ ഫഹിയ, സന്‍സ. മരണാനന്ത നടപടികള്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ് കണ്‍വീനര്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു
RECENT NEWS

മലപ്പുറം പാലത്തിങ്ങലിലെ വനിതാ ഹോട്ടലില്‍ മോഷണം. രണ്ട് മൊബൈല്‍ ഫോണും പണവും കവര്‍ന്നു
പരപ്പനങ്ങാടി: പാലത്തിങ്ങലില്‍ റേഷന്‍ ഷോപ്പിന് സമീപത്തെ വനിതാ ഹോട്ടലില്‍ മോഷണം. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. രണ്ട് മൊബൈല്‍ ഫോണും മേശയിലുണ്ടായിരുന്ന 1500 രൂപയും കവര്‍ന്നു. പാലത്തിങ്ങല്‍ സ്വദേശി രമണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹോട്ടല്‍. [...]