ഒരുതരിസ്വര്ണമില്ലാതെ കെ.ടി.ജലീലിന്റെ മക്കളുടെ നിക്കാഹ് നടത്തുന്നു
മലപ്പുറം: മുന്‍ മന്ത്രിയും തവനൂര്‍ മണ്ഡലം എം.എല്‍.എയുമായ കെ.ടി.ജലീലിന്റെ രണ്ട് മക്കളുടെ നിക്കാഹ് നടത്തുന്നത് ഒരുതരി സ്വര്‍ണം ധരിക്കാതെ വിശുദ്ധ ഖുര്‍ആന്റെ കോപ്പി മഹറായി സമ്മാനിച്ച്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പ്രവൃത്തിയുടെ മറുപടി നല്കി മുന്‍മന്ത്രിയും നിലവിലെ തവനൂര്‍ എം.എല്‍.എയുമായ കെ.ടി. ജലീല്‍.
ജലീലിന്റെ മകനും മകളുമാണ് വിവാഹിതരാകുന്നത്. മുസ്ലിംമതാചാര പ്രകാരമുള്ള നിക്കാഹ് മാത്രമാണ് ഇപ്പോള്‍ നടക്കുക. ഇവരുടെ പഠനം കഴിഞ്ഞ ശേഷമാകും കല്യാണ ചടങ്ങുകള്‍.മകന് അഡ്വ: കെ.ടി മുഹമ്മദ് ഫാറൂഖിന്റേയും മകള്‍ കെ.ടി സുമയ്യ ബീഗത്തിന്റേയും നിക്കാഹാണ് റമദാന് കഴിഞ്ഞാല്‍ ഉടന്‍ നടക്കുക. മതാചരപ്രകാരമുളള മഹറായി ഖുര്‍ആന്‍ സമ്മാനിച്ചു പൂര്‍ണമായി ലളിതമായാണ് ചടങ്ങുകള്‍ നടക്കുക.
മൂത്ത മകള്‍ അസ്മ ബീവിയുടെ വിവാഹവും നേരത്തെ സമാനമായ രീതിയിലാണ് നടത്തിയിരുന്നത്. മകന് അഡ്വ: കെ.ടി മുഹമ്മദ് ഫാറൂഖ്. തിരൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരികയാണ്. വധു ശുഅയ്ബ. പന്നിത്തടം സ്വദേശിനി.യും എല്‍.എസ്.ബി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമാണ്. മകള്‍ കെ.ടി സുമയ്യ ബീഗം, പോര്‍ട്ട് ബ്ലെയര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയാണ്. വരന് ഡോ: മുഹമ്മദ് ഷരീഫ്, രണ്ടത്താണി സ്വദേശിയാണ്.
മകന് ഖൂര്ആനാണ് മഹറായി നല്‍കുന്നതെന്ന കണ്ടപ്പോഴാണ് മരുമകനും ഇതെ രീതിയില്‍തന്നെ ഖുര്‍ആന്‍ മഹറായി നല്കാന് തെയ്യാറാവുകയായിരുന്നുവെന്നാണ് വിവരം. കെ.ടി.ജലീലിന്റെ മൂന്നുമക്കളിലെ മൂത്തവളും നിലവില്‍ വിവാഹിതയുമായ അസ്മ ബീവി നിലവില്‍ യു.എസ്.എ യില്‍ ഇന്റല്‍ റിസര്‍ച്ച് സൈന്റിസ്റ്റായാണ് ജോലിചെയ്യുന്നത്. ഭര്‍ത്താവ് അനീഷ് എലിക്കോട്ടില്‍ ആപ്പിള്‍ ല്‍ സീനിയര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്.
മക്കള്‍ വില്പ്പനച്ചരുക്കകളല്ലെന്നും നമ്മുടെ കരളിന്റെ കഷ്ണങ്ങളാണെന്നും ചൂണ്ടക്കാട്ടി നേരത്തെ കെ ടി ജലീല്‍ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റും വൈറലായിരുന്നു. . രക്ഷിതാക്കള്‍ പെണ്മക്കള്ക്ക് വരന്മാരെ തേടുമ്പോള്‍ മനുഷ്യത്വമുള്ള സല്‍സ്വഭാവികളെയാണ് അന്വേഷിക്കേണ്ടതെന്നും പണത്തിന്റെയും പ്രതാപത്തിന്റെയും സ്വത്തുവഹകളുടെയും പിന്നാലെപ്പോയി കുട്ടികളുടെ ഭാവി നശിപ്പിക്കരുതെന്നുമാണ് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.
അതേ സമയം വിശുദ്ധ ഖുര്‍ആന്റെ മറവില്‍ ഈയുള്ളവന് സ്വര്‍ണ്ണം കള്ളക്കടത്തു നടത്തി എന്നും ഖുര്‍ആനല്ല കിട്ടിയ സ്വര്‍ണ്ണമാണ് തിരിച്ച് കൊടുക്കേണ്ടതെന്നും നിയമസഭയില്‍ യാതൊരു അടിസ്ഥാനവുമില്ലാതെ എന്റെ പഴയ സുഹൃത്ത് പ്രസംഗിച്ചത് കേട്ടപ്പോള്‍ വല്ലാതെ മനസ്സ് വേദനിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കെ.ടി. ജലീല്‍ ഫേസ്ബുക്കില്‍പോസ്റ്റിട്ടിരുന്നു. സ്വര്‍ണ്ണക്കടത്ത് വിവാദത്തെ തുടര്‍ന്ന് ഇ.ഡി, കസ്റ്റംസ്, എന്‍.ഐ.എ എന്നീ മൂന്ന് അന്വേഷണ ഏജന്‍സികളാണ് എനിക്ക് ചുറ്റും പത്മവ്യൂഹം തീര്‍ത്തത്. ഒരു നയാപൈസ പിഴ ചുമത്താനോ ഒരു രൂപ എന്നില്‍ നിന്ന് കണ്ടുകെട്ടാനോ അവര്‍ക്ക് സാധിച്ചില്ല. ഒരു പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ഏറെ അഭിമാനിച്ച നാളുകളായിരുന്നു അത്.
വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസമാണ് പരിശുദ്ധ റംസാന്. നോമ്പിന്റെ ആദ്യ പത്തില്‍ തന്നെ രണ്ട് വര്‍ഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവര്‍ക്ക് ശിക്ഷ കിട്ടുമെന്ന് സ്വപ്നമേവ കരുതിയില്ല. ‘നിങ്ങളുടെ നാവിനെ നിങ്ങള്‍ സൂക്ഷിക്കുക’ എന്ന പ്രവാചക വചനം എത്ര അന്വര്‍ത്ഥമാണ്. ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു…
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]