മലപ്പുറത്തെ മഞ്ഞളിന്റെ വിപണി യൂറോപ്പില്‍

മലപ്പുറം: നൂറുമേനി വിളഞ്ഞിട്ടും വിപണി ലഭിക്കുന്നില്ലെന്നതാണ് പലപ്പോഴും കര്‍ഷകര്‍ നേരിടുന്ന പ്രശ്നം. എന്നാല്‍ വാളോറിങ്ങലില് വടക്കേ മണ്ണുങ്ങല്‍ ജുമൈലബാനുവിന്റെ കാര്യം അല്‍പ്പം വ്യത്യസ്തമാണ്. തന്റെ മഞ്ഞള്‍ കൃഷിക്ക് യൂറോപ്പില്‍ വിപണി കണ്ടെത്തിയിരിക്കുകയാണ് ഈ കര്‍ഷക. എറിയാട് പാട്ടത്തിനെടുത്ത 16 എക്കറിലാണ് ജുമൈലയുടെ മഞ്ഞള്‍കൃഷി.
വിളവെടുത്ത മഞ്ഞള്‍ ആവിയില്‍ പുഴുങ്ങും. തുടര്‍ന്ന് വൃത്തിയാക്കി വെയിലത്തിട്ട് ഉണക്കി പൊടിച്ചെടുക്കും. തുടര്‍ന്നാണ് യൂറോപ്പിലേക്ക് കയറ്റിയയക്കുക. പൊടിക്കാത്ത മഞ്ഞളും കയറ്റിയയക്കുന്നുണ്ട്. കൂടുതല്‍ മഞ്ഞള്‍ ആവിയില്‍ പുഴുങ്ങിയെടുക്കാന്‍ കൃഷി വകുപ്പിന്റെ സഹായത്തോടെ തമിഴ്നാട്ടില്‍നിന്ന് ടര്‍മറിക്ക് സ്റ്റീംബോയിലര്‍ എത്തിച്ചിട്ടുണ്ട്. 10000 കിലോഗ്രാം മഞ്ഞള്‍ ദിനേന സംസ്ക്കരിക്കാന്‍ കരുത്തുള്ള യന്ത്രങ്ങള്‍ക്ക് അഞ്ച് ലക്ഷത്തോളം വിലയുണ്ട്. ഇതില്‍ പകുതി തുക കൃഷി വകുപ്പിന്റെ സബ്സിഡിയാണ്. വീട്ടമ്മയായ ജുമൈല ഒറ്റക്കാണ് ഇതെല്ലാം കൈകാര്യംചെയ്യുന്നത്. കൂടെ വണ്ടൂര്‍ ബ്ലോക്ക് കൃഷി വകുപ്പുമുണ്ട്. പത്ത് വര്‍ഷമായി കൃഷിയില്‍ സജീവമായ ജുമൈലബാനുവിന് കൃഷി വകുപ്പിന്റെ ജില്ലാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. എംബിബിഎസ് വിദ്യാര്‍ഥിയായ മകള്‍ ഷിഫയും ഭര്‍ത്താവ് കുറ്റിക്കാട്ടൂര്‍ കീഴ്മീത്തില് മുസ്തഫയും പൂര്‍ണ പിന്തുണയുമായി ഇവര്‍ക്കൊപ്പമുണ്ട്. നാല്‍പ്പത് എക്കറിലേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് ജുമൈലബാനു.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും