അന്യ സംസ്ഥാനങ്ങളില്‍നിന്നും വ്യാപകമായി എം.ഡി.എം.എയും കഞ്ചാവും എത്തിച്ച് വില്‍പന നടത്തുന്ന പ്രതി മലപ്പുറത്ത് പിടിയില്‍

മലപ്പുറം: ഇതര സംസ്ഥാനങ്ങളില്‍നിന്നും വ്യാപകമായി എം.ഡി.എം.എ യും കഞ്ചാവും എത്തിച്ച് വില്‍പന നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി മലപ്പുറം തിരൂരില്‍ പിടിയില്‍. മയക്കുമരുന്നുല്‍പന്നമായ എം.ഡി.എം.എ യും കഞ്ചാവും എത്തിച്ച് തിരൂരിലും സമീപ പ്രദേശങ്ങളിലും വില്പന നടത്തുന്ന കൂട്ടായി സ്വദേശി അസൈനാരെ പുരക്കല്‍ കൈസ്(30) നെയാണ് തിരൂര്‍ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ പുറത്തൂര്‍ സ്വദേശിയെ അക്രമിച്ച് പണവും സ്വര്‍ണ്ണാഭരണവും കവര്‍ന്ന കേസ്സില്‍ പ്രധാനിയായ കൈസ് ഒളിവില്‍ കുഴിഞ്ഞുവരികയായിരുന്നു. പ്രതിയെ ബുധനാഴ്ച രാത്രിയില്‍ മയക്കു മരുന്നുല്‍പന്നവുമായി പിടികൂടുകയായിരുന്നു. കൊലപാതകശ്രമം, ലഹള, സ്ത്രീകള്‍ക്കെതിരെയും വീടുകയറിയുമുള്ള അക്രമം തുടങ്ങി നിരവധി കേസ്സുകളിലുള്‍പ്പെട്ടയാളാണ് പ്രതി.
തിരൂര്‍ ഡി.വൈ.എസ് പി ബെന്നിയുടെ നിര്‍ദേശ പ്രകാരം സി.ഐ ജിജോയുടെ നേതൃത്വത്തില്‍ എസ്.ഐ ജലീല്‍ കറുത്തേടത്ത്, എസ് ഐ ഹരിദാസന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷീമ, ഉണ്ണിക്കുട്ടന്‍, ധനേഷ്, ഷിനു പീറ്റര്‍, ശ്രീനാഥ് എന്നിവരുള്‍പ്പെട്ട അന്വഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രറ്റിന് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ശക്തമായ നടപടികള്‍ പോലീസിന്റെ ഭാഗത്ത് നിന്നും തുടര്‍ന്നും ഉണ്ടാകുന്നതാണ്.
RECENT NEWS

കോടികളുടെ തട്ടിപ്പ് നടത്തി അഞ്ച് മാസമായി മുങ്ങി നടന്നിരുന്ന കരാട്ട് കുറീസ് ഉടമകളെ പിടികൂടി
നിലമ്പൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ കരാട്ട് കുറീസ് ഉടമകളെ പിടികൂടി പാലക്കാട് ക്രൈംബ്രാഞ്ച്. അഞ്ച് മാസത്തിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന നിലമ്പൂര്‍ എടക്കര ഉണ്ണിചന്തം കിഴക്കേതില്‍ സന്തോഷ്, എടക്കര കുളിമുണ്ട വീട്ടില്‍ [...]