മലപ്പുറത്ത് 16കാരിയെ പലതവണ പീഡിപ്പിച്ച പ്രതിക്ക് ജാമ്യമില്ല

മലപ്പുറത്ത് 16കാരിയെ പലതവണ പീഡിപ്പിച്ച പ്രതിക്ക് ജാമ്യമില്ല

മഞ്ചേരി : പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. മേലാറ്റൂര്‍ ചോലക്കുളം പൂഴിക്കുന്ന് വിഷ്ണു (23)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2021 ഒക്ടോബര്‍ ഒന്നു മുതല്‍ 2022 ഫെബ്രുവരി 28 വരെയുള്ള കാലയളവിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. കുട്ടിയെ ബൈക്കില്‍ കയറ്റി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. 2021 ഫെബ്രവരി 27ന് കുട്ടിയുടെ രാങ്ങാട്ടൂരിലുള്ള വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി കിടപ്പുമുറിയില്‍ വെച്ച് ബലാല്‍സംഗം ചെയ്തതായും പരാതിയുണ്ട്. കുറ്റിപ്പുറം പൊലീസ് ഇന്‍സ്പെക്ടര്‍ ശശീന്ദ്രന്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി കുട്ടിയുടെ ഫോണിലേക്ക് അയച്ച സന്ദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 2022 മാര്‍ച്ച് ഒന്നിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

 

Sharing is caring!