16കാരിയോട് പ്രണയാഭ്യര്‍ത്ഥനയുമായി പിറകെ നടന്ന മലപ്പുറത്തെ 22കാരന്‍ അവസാനം ജയിലില്‍

16കാരിയോട് പ്രണയാഭ്യര്‍ത്ഥനയുമായി പിറകെ നടന്ന മലപ്പുറത്തെ 22കാരന്‍ അവസാനം ജയിലില്‍

മലപ്പുറം: 16കാരിയോട് പ്രണയാഭ്യര്‍ത്ഥനയുമായി പിറകെ നടന്ന 22കാരന്‍ അവസാനം ജയിലില്‍. മലപ്പുറം ാഴക്കാട് ഓമാനൂര്‍ വെള്ളമാക്കല്‍ കാരാത്തൊടി മുഹമ്മദ് റഹീസ് (22)നെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി റിമാന്റ് ചെയ്തത്. എടവണ്ണപ്പാറയിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന പെണ്‍കുട്ടിയോട് 22കാരന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ കൂള്‍ബാറില്‍ വെച്ച് തടഞ്ഞു നിര്‍ത്തി അദ്യര്‍ത്ഥന നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് കുട്ടിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് സന്ദേശങ്ങളയച്ചു കൊണ്ടിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിക്ക് കൂട്ടിയുടെ എടശ്ശേരിക്കടവിലെ വീട്ടില്‍ കയറിയ യുവാവ് വാതില്‍ മുട്ടിവിളിച്ചു. വാതില്‍ തുറന്ന കുട്ടിയുടെ കയ്യില്‍ കയറിപ്പിടിച്ചതോടെ പ്രശ്‌നം ഏറെ വഷളായി. തിങ്കളാഴ്ച കുട്ടി വാഴക്കാട് പൊലീസില്‍ പരാതി നല്‍കി. അന്നുതന്നെ പൊന്നാട് അങ്ങാടിയില്‍ വെച്ച് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജഡ്ജി എസ് നസീറ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലിലേക്കയക്കുകയായിരുന്നു.

 

 

Sharing is caring!