നിലമ്പൂര്‍ കരുളായി വനത്തില്‍ നിന്ന് തേക്ക് മരം മുറിച്ച് കടത്തിയ കേസ്സിലെ മുഖ്യപ്രതി പിടിയില്‍

നിലമ്പൂര്‍ കരുളായി വനത്തില്‍ നിന്ന് തേക്ക് മരം മുറിച്ച് കടത്തിയ കേസ്സിലെ മുഖ്യപ്രതി പിടിയില്‍

പൂക്കോട്ടുംപാടം: വനത്തില്‍ നിന്ന് തേക്ക് തടി കഷ്ണങ്ങളായി മുറിച്ച് നടുവത്ത് മരമില്ലില്‍ എത്തിച്ചതിന് ജനുവരി മാസം ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു .
മരം മുറിക്കാനുപയോഗിച്ച മെഷീന്‍ വാള്‍ , കോടാലി , കയര്‍ ,കപ്പി എന്നിവയും കണ്ടെടുത്തു . ഈ കേസ്സിലെ തടികടത്താന്‍ ഉപയോഗിച്ച ഗുഡ്‌സ് വാഹനവും ഡ്രൈവറെയും നേരത്തേ പിടികൂടിയിരുന്നു.
പ്രതിയെ മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കി . കാളികാവ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി.വിനുവിന്റെ നേതൃത്വത്തില്‍ വനപാലകരായ എസ്.എ അമീന്‍ അഹ്‌സന്‍ , എം.മണികണ്ഠന്‍ , കെ. മുഹമ്മദ് യാസര്‍ , പി.എം അയൂബ് ,സി.എം മുഹമ്മദ് അഷറഫ് , എസ്. സുനില്‍ കുമാര്‍ , എം.സി അജയന്‍ , എ ഷിഹാന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത് .

Sharing is caring!