ഡോക്ടറെകാണിച്ച് ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍വരുന്നതിനിടെ കാറിടിച്ച് മലപ്പുറത്തെ മൂന്നുമക്കളുടെ മാതാവായ 32കാരി മരിച്ചു

ഡോക്ടറെകാണിച്ച് ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍വരുന്നതിനിടെ കാറിടിച്ച് മലപ്പുറത്തെ മൂന്നുമക്കളുടെ മാതാവായ 32കാരി മരിച്ചു

മലപ്പുറം: ഡോക്ടറെകാണിച്ച് ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ വരുന്നതിനിടെ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുമക്കളുടെ മതാവായ മലപ്പുറത്തെ 32കാരി മരിച്ചു. പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശിയിലെ കണ്ണംതൊടി നിഷാദിന്റെ ഭാര്യ നൗഫിലയാണ്(32) ഇന്ന് പെരിന്തല്‍ണ്ണേ കിംസ് അല്‍ശിഫ ആശുപത്രിയില്‍വെച്ച് മരിച്ചത്.
.കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചക്ക് വേരുംപിലാക്കലില്‍ വെച്ച് പ്രൈവറ്റ് കാറും സ്‌കൂട്ടറും ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് അശുപത്രിയില്‍ചി കിത്സയില്‍ ആയിരുന്നു ഭര്‍ത്താവ് ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ മഞ്ചേരിയില്‍ ഡോക്ടറെ കണ്ടു പൊന്ന്യാകുര്‍ശിയിലേക്ക് മടങ്ങവെയാണ് അപകടം. അമ്മിനിക്കാട്ടെ ഭഗവതിപ്പറമ്പില്‍ അബൂബക്കറിന്റെ മകളാണ്. മങ്കടയിലെ കാങ്ങാട്ടുപാറക്കല്‍ സൈനബയാണ് മാതാവ്.
11 വയസുള്ള ഫാത്തിമ റിയയും, 6 വയസുള്ള മുഹമ്മദ് റയ്യാനും, 4 വയസുളള ഫാത്തിമ റനയും മക്കളാണ്.
ഇപ്പോള്‍ കിംസ് അല്‍ശിഫ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം മങ്കട പോലീസ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടുകിട്ടിയ ശേഷം പൊന്ന്യാകുര്‍ശി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നാളെ മറവ് ചെയ്യും.

 

Sharing is caring!