ജോര്‍ജ് എം.തോമസിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി പി.കെ ഫിറോസ്.
മലപ്പുറം: കേരളത്തില്‍ ലൗജിഹാദ് യാദാര്ത്ഥ്യമാണെന്ന സി.പി.എം നേതാവ് ജോര്‍ജ് എം.തോമസിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും വര്‍ഗീയത പരത്തി വോട്ടു നേടുക എന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയ നയമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരിക്കല്‍ കുഞ്ഞൂഞ്ഞ് കുഞ്ഞുമാണി കുഞ്ഞാലിക്കുട്ടി എന്ന് പറഞ്ഞു. കഴിഞ്ഞ തവണ കുഞ്ഞാലിക്കുട്ടി ഹസന് അമീര്‍ എന്നായത് മാറി. ഇതെല്ലാം വര്‍ഗീയത ലക്ഷ്യം വച്ചാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാവും. വീട്ടുകാരുടെയോ പെണ്‍കുട്ടിയുടെ സമുദായത്തിന്റേയോ വൈകാരികതകള്‍ക്ക് യാതൊരു മാനുഷിക പരിഗണനയും നല്‍കാതെ എത്രയെത്ര മിശ്ര വിവാഹങ്ങള്‍ക്കാണ് സിപിഎം പാര്‍ട്ടി ഓഫീസുകള്‍ വേദിയായിട്ടുള്ളതെന്നും എന്തുകൊണ്ടാണ് ഇപ്പോഴൊരു യു-ടേണിന് സിപിഎം ഒരുങ്ങിയതെന്നും അദ്ദേഹം ചോദിച്ചു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]