നടന്‍ ജോയ് മാത്യുവിന്റെ ഡ്രൈവര്‍ മലപ്പുറത്തുകാരനായ 33കാരന്‍ ബൈക്കപകടത്തില്‍ മരിച്ചു

നടന്‍ ജോയ് മാത്യുവിന്റെ ഡ്രൈവര്‍ മലപ്പുറത്തുകാരനായ 33കാരന്‍ ബൈക്കപകടത്തില്‍ മരിച്ചു

മലപ്പുറം: ദേശിയ പാത അഴിഞ്ഞിലത്ത് വെച്ച് നടന്ന ബൈക്ക പകടത്തില്‍ നടന്‍ ജോയ് മാത്യുവിന്റെ കാര്‍ ഡ്രൈര്‍ തേഞ്ഞിപ്പലം ആലുങ്ങല്‍ സ്വദേശി ചീനിക്കനാരി വാഖി നിവാസില്‍ സജിത്ത് വാസു(33) മരണപ്പെട്ടു. തിങ്കളാഴ്ച്ച രാത്രി ഒരുമണിയോടെ നടന്ന അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ്
കോഴിക്കോട് മെഡിക്കല്‍ കോളജി പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയിലിക്കെ ഇന്ന് മരിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റിരുന്നു. ബന്ധുക്കള്‍ ആശുപത്രിയിലെത്തിയിരുന്നു. അപകടം നടന്നയുടന്‍ നാട്ടുകാരും യാത്രക്കാരും ഓടിക്കൂടിയാണ് അപകട സ്ഥലത്തുനിന്നും സജിത്ത് വാസുവിനെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ മരിച്ചു. അഛന്‍ : വാസു (ബിസ്നസ് – മംഗളുരു ), അമ്മ: ഗീത. ഭാര്യ: മാതു. മകള്‍: അമിക.

 

 

Sharing is caring!